test del 4 copy of del 3
ഇതുപോലൊരു വിധി ഒരു പ്രോജക്ടിനും ഉണ്ടാവരുതേ; ചോദിക്കാൻ ആരുമില്ല, ഒന്നാം ഘട്ടം പൂർത്തിയാക്കിയിട്ട് 16 വർഷം

കൊച്ചി ∙ ഇതുപോലൊരു വിധി ഒരു പ്രോജക്ടിനും ഉണ്ടാവരുതേ; കൊച്ചിയുടെ മുഖഛായ മാറ്റുമായിരുന്ന വൈറ്റില മൊബിലിറ്റി ഹബ് പദ്ധതി ഒന്നാം ഘട്ടം പൂർത്തിയാക്കിയിട്ട് 16 വർഷം കഴിഞ്ഞു. ഇനി എങ്ങോട്ടു തിരിയണമെന്നു പോലും നിശ്ചയമില്ലാതെ പെരുവഴിയിൽ നിൽക്കുകയാണ് ഇക്കാലമത്രയും. രണ്ടാംഘട്ട വികസനത്തിനു രണ്ടല്ല, 4 ഡിപിആർ തയാറാക്കി. അതു സമർപ്പിച്ചപ്പോൾ നീതി ആയോഗ് നിർദേശിച്ചു, സ്വകാര്യ പങ്കാളിത്തം വേണം, കമ്പനിയാക്കണം. സൊസൈറ്റി പൊളിച്ചു കമ്പനിയാക്കാൻ 2022 ഫെബ്രുവരിയിൽ ഹബ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമാണു സൊസൈറ്റിയുടെ കാര്യക്കാർ. എന്നിട്ടും മേൽഗതിയില്ലാതെ, ആരോരുമില്ലാത്ത അനാഥനായി കിടക്കുന്നു മൊബിലിറ്റി ഹബ്. ഇപ്പോഴും അവർ പറയുന്നു, ‘ ഇപ്പം ശരിയാക്കാം ’ചോദിക്കാൻ ആരുമില്ല റോഡ്, ജല, മെട്രോ ഗതാഗതമാർഗങ്ങൾ സമന്വയിപ്പിക്കാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന നിലയിലാണു വൈറ്റില മൊബിലിറ്റി ഹബ് നിർമാണത്തിനു ലക്ഷ്യമിട്ടത്. കേരഫെഡിന്റെയും കൃഷി വകുപ്പിന്റെയും ഉടമസ്ഥതയിലായിരുന്ന സ്ഥലം വിട്ടുകിട്ടാൻ വർഷങ്ങൾ നീണ്ട സമരങ്ങളും സമ്മർദങ്ങളും നടത്തി. സ്ഥലം കിട്ടി, റെക്കോർഡ് സമയത്തിനുള്ളിൽ സിറ്റി ബസ് ടെർമിനൽ നിർമിച്ചു. പിന്നെ അനക്കമില്ലാതായി. ഇതിനിടയിൽ 3 സർക്കാരുകൾ മാറിമാറി വന്നു. ആരും അനങ്ങിയില്ല. ചോദിക്കാൻ ഉത്തരവാദിത്തമുള്ള ജനപ്രതിനിധികളും ചോദിച്ചില്ല. തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പ്രകടന പത്രികയിൽ പോലും ഉൾപ്പെടാത്ത വിധം അത്ര ഗതികേടിലേക്ക് മൊബിലിറ്റി ഹബ് വികസനം വിസ്മൃതമായി.രണ്ടാം ഘട്ടം 590 കോടി ഏറ്റവും അവസാനമായി , കെഎംആർഎൽ തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടിൽ മൊത്തം വിസ്തൃതിയുടെ 27% സ്ഥലത്തു മാത്രമാണു നിർമാണം. 22% റോഡ് ആയിരിക്കും. 50 % സ്ഥലത്തു മരങ്ങളും പച്ചപ്പുമായി തുറസായിടും. 50 സെന്റ് സ്ഥലം സിഎൻജി സ്റ്റേഷനു വേണ്ടി അദാനി– ഐഒസി സംയുക്ത കമ്പനിക്കു പാട്ടത്തിനു നൽകും. 590 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. 1,500 കാറുകൾക്കും 2,500 ഇരുചക്ര വാഹനങ്ങൾക്കും 5 നിലകളിലായി പാർക്കിങ് സൗകര്യമൊരുക്കും. സിറ്റി ബസുകൾ മുതൽ അന്തർ സംസ്ഥാന ബസുകൾ വരെ ഉൾക്കൊള്ളുന്നതാകും ബസ് ടെർമിനൽ. കൺവൻഷൻ സെന്റർ, കിയോസ്കുകൾ, പ്രീമിയം ഹോട്ടൽ, സോളർ പ്ലാന്റ്, മഴവെള്ള സംഭരണി, ഇലക്ട്രിക് വാഹനങ്ങൾക്കു ചാർജിങ് സ്റ്റേഷനുകൾ എന്നിവയും രണ്ടാംഘട്ട വികസനത്തിലുണ്ട്. എന്തൊക്കെ എഴുതി വച്ചിട്ട് എന്തുകാര്യം, ചോദിക്കാനും പറയാനും ആളുവേണ്ടേ?.
Source link


