test del 3

അരൂർ കുമ്പളം റെയിൽവേ സമാന്തര പാലം നിർമാണം നിലച്ചു; പ്രതിസന്ധി കൂട്ടിയത് പാചക വാതക ക്ഷാമം


തുറവൂർ ∙ എറണാകുളം ആലപ്പുഴ തീരദേശ റെയിൽപാത ഇരട്ടിപ്പിക്കലും അനുബന്ധ നിർമാണ പ്രവൃത്തികളും തൊഴിലാളികളുടെ കുറവും പാചക വാതക ക്ഷാമവും പ്രതിസന്ധിയിലാക്കുന്നു. ഒരു കിലോമീറ്റർ നീളമുള്ള അരൂർ കുമ്പളം റെയിൽവേ സമാന്തര പാലത്തിന്റെ നിർമാണം നിലച്ചു. എറണാകുളം, കുമ്പളം അരൂർ മുതൽ ആലപ്പുഴ വരെ റെയിൽ പാത ഇരട്ടിപ്പിക്കലിന് സ്ഥലം ഏറ്റെടുത്തതിനാൽ ഈ ഭാഗങ്ങൾ മണ്ണിട്ട് ഉയർത്താനുള്ള പ്രവൃത്തികളാണ് ഏതാനും മാസങ്ങളായി നടക്കുന്നത്. ഇതും തടസ്സപ്പെട്ടിരിക്കുകയാണ്. വലതും ചെറുതുമായ ഒട്ടേറെ റെയിൽവേ സമാന്തര പാലങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. പലയിടങ്ങളിലും ചതുപ്പിലൂടെയാണ് പാത കടന്നുപോകുന്നത്. ഇവിടങ്ങളിൽ മണ്ണിട്ട് ഉയർത്തണം. ഇതിനായി എറണാകുളം കോട്ടയം ജില്ലകളിൽ നിന്നുമാണ് മണ്ണ് കൊണ്ടുവരുന്നത്. എന്നാൽ ആവശ്യമായ തൊഴിലാളികളില്ലാത്തതു നിർമാണ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തൊഴിലാളികൾ മടങ്ങി വരുമെങ്കിലും മേയ് അവസാനത്തോടെ മഴ ആരംഭിച്ചാൽ പാത ഇരട്ടിപ്പിക്കലും പാലത്തിന്റെ നിർമാണ ജോലികളും കൂടുതൽ പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് അധികാരികൾ. മഴക്കാലം വന്നാൽ പാത മണ്ണിട്ടുയർത്താനുള്ള പ്രവൃത്തികളും ശ്രമകരമാകും.


Source link

Back to top button