test del 5 copy of del 3

ജനന മരണ റജിസ്ട്രേഷൻ: തെറ്റുണ്ടോ? തിരുത്തൽ ഇനി എളുപ്പം


കൽപറ്റ ∙ ജനന മരണ റജിസ്ട്രേഷനിലെ തെറ്റ് തിരുത്തുന്നതു സംബന്ധിച്ച് പുതിയ നിർദേശം. നിലവിലെ സർക്കുലർ റദ്ദ് ചെയ്താണു തദ്ദേശ സ്വയംഭരണ വകുപ്പ് പുതിയ നിർദേശം പുറപ്പെടുവിച്ചത്. ജനന റജിസ്ട്രേഷനിൽ മാതാപിതാക്കളുടെ പേര് തിരുത്തൽ വരുത്തുന്നതു സംബന്ധിച്ച് നടപടികൾ ലളിതമാക്കുന്നതിനായി 2023 മേയ് 31ലെ സർക്കുലറിലും ബുദ്ധിമുട്ടുകൾ ഉള്ളതായി കാണിച്ച് മുഖ്യ ജനന മരണ റജിസ്ട്രാറുടെ 2024 ഒക്ടോബറിലേയും 2025 ഓഗസ്റ്റ് 16ലെയും കത്തുകൾ പരിഗണിച്ചാണു പുതിയ നിർദേശങ്ങൾ.നേരത്തെ മാതാപിതാക്കളുടെ പേര്, ഇനിഷ്യൽ വികസിപ്പിക്കൽ, വിവാഹ ശേഷം ഭാര്യയുടെ പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർത്തുള്ള വിലാസത്തിൽ ഉണ്ടാകുന്ന അക്ഷര തെറ്റുകൾ എന്നിവ പരിഹരിക്കാൻ നോട്ടറി, 2 ഗസറ്റഡ് ഓഫിസർമാർ, വില്ലേജ് ഓഫിസർ എന്നിവരുടെ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയും ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചും മാത്രമേ തിരുത്തൽ വരുത്താൻ സാധിക്കുമായിരുന്നുള്ളൂ.


Source link

Back to top button