test del 4 copy of del 3
‘ഹലോ ബുൾഡോസർ ബുദ്ധി;വസ്തുതകൾ മനസ്സിലാക്കു, അത് പറഞ്ഞത് നേതാജി’: യോഗിയെ പരിഹസിച്ച് മഹുവ മൊയ്ത്ര

കൊൽക്കത്ത∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ‘ബുൾഡോസർ ബുദ്ധി’യെന്നു വിളിച്ചു തൃണമൂൽ എംപി മഹുവ മൊയ്ത്ര. ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയിൽ സുഭാഷ് ചന്ദ്രബോസിന്റെ ഉദ്ധരണി സ്വാമി വിവേകാനന്ദന്റേതെന്ന പേരിൽ പറഞ്ഞതിനാണു യോഗിയെ മഹുവ പരിഹസിച്ചത്. ‘‘ഹലോ ബുൾഡോസർ ബുദ്ധി, വസ്തുതകൾ ശരിയായി മനസ്സിലാക്കു. നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാമെന്ന് സുഭാഷ് ചന്ദ്രബോസാണു പറഞ്ഞത്. സ്വാമി വിവേകാനന്ദൻ അങ്ങനെ പറഞ്ഞിട്ടില്ല. യുപിയിലക്ക് ഫാന്റ കുടിക്കാൻ മടങ്ങിപ്പോകു. ബംഗാളിനെ വെറുതെ വിടു. നിങ്ങളൊരു തമാശയാണ്’’ – മഹുവ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ‘‘സ്വാമി വിവേകാനന്ദനെയും നേതാജി സുഭാഷ് ചന്ദ്രബോസിനെയും അവർക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. സ്വാമി വിവേകാനന്ദന്റെ പ്രതിമയിൽ നേതാജിയുടെ പേരുവിളിച്ചു മാലയിടുന്നു. എന്നിട്ടും ‘സുവർണ്ണ ബംഗാൾ’ കെട്ടിപ്പടുക്കാൻ സ്വപ്നം കാണാൻ അവർ ധൈര്യം കാണിക്കുന്നു. അവരുടെ അറിവില്ലായ്മയുടെ ആഴവും അഹങ്കാരവും തമ്മിൽ പൊരുത്തമുണ്ട്’’ – തൃണമൂൽ വിമർശിച്ചു.
Source link


