LATEST
കേസില്ലാതെ എന്തിന് വിജി. ട്രൈബ്യൂണൽ: ഹൈക്കോടതി തുടരണോ എന്ന് പരിശോധിക്കണം

കൊച്ചി: നാമമാത്രമായ കേസുകൾ എത്തുന്ന സംസ്ഥാനത്തെ വിജിലൻസ് ട്രൈബ്യൂണലുകളുടെ പ്രവർത്തനം തുടരണോ എന്ന് പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം. ഇവയുടെ പ്രവർത്തനം ഓഡിറ്റ് ചെയ്യണം. വർഷത്തിൽ ശരാശരി അഞ്ചു കേസുകൾ മാത്രം തീർപ്പാക്കുന്ന ട്രൈബ്യൂണലുകൾക്കായി കോടിക്കണക്കിന് രൂപയാണ് ശമ്പളത്തിനും മറ്റുമായി ചെലവഴിക്കുന്നത്. ഇവയുടെ ഭാവി തീരുമാനിക്കാൻ കോടതി ഉത്തരവ് ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുക്കാൻ ജസ്റ്റിസ് കെ.ബാബു രജിസ്ട്രിയോട് നിർദ്ദേശിച്ചു. ഗസറ്റഡ് ഉദ്യോഗസ്ഥർക്കെതിരായ അഴിമതി കേസുകളിൽ അന്വേഷണം നടത്തി നടപടി ശുപാർശ ചെയ്യാനായി രൂപീകരിച്ചതാണ് വിജിലൻസ് ട്രൈബ്യൂണലുകൾ. ട്രൈബ്യൂണലിന്റെ പരിഗണനയിലുള്ള കേസ് വേഗത്തിൽ തീർപ്പാക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശി നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം.
Source link


