NATIIONAL

അഭിഷേകിന് സെഞ്ചറി,68 പന്തിൽ 135, വന്നവരെല്ലാം നിന്നടിച്ചു; ഡല്‍ഹി ക്യാപിറ്റൽസിന് 243 റൺസ് വിജയലക്ഷ്യം

ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ അഭിഷേക് ശര്‍മയുടെ തകർപ്പൻ ബാറ്റിങ്ങിൽ വമ്പൻ സ്കോറിലെത്തി സൺറൈസേഴ്സ് ഹൈദരാബാദ്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ ഡൽഹി ക്യാപിറ്റൽസിന് 243 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 242 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഓപ്പണറായിറങ്ങി അവസാന പന്തുവരെ തകർത്തടിച്ച അഭിഷേക്, 68 പന്തുകൾ നേരിട്ട് 135 റൺസെടുത്തു. 10 സിക്സുകളും 10 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്.ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേൽ എറിഞ്ഞ ഒൻപതാം ഓവറിൽ സമീർ റിസ്‍വി ക്യാച്ചെടുത്ത് ഹെഡിനെ പുറത്താക്കി. പിന്നാലെയെത്തിയ ക്യാപ്റ്റൻ ഇഷാൻ കിഷനും അടിച്ചുതുടങ്ങിയതോടെ 13 ഓവറിൽ ഹൈദരാബാദ് 150 കടന്നു. നിതീഷ് റാണയാണ് ഇഷാനെ റൺഔട്ടാക്കിയത്. 47 പന്തുകളിൽ അഭിഷേക് സെഞ്ചറി പിന്നിട്ടു. തുടർന്നും അഭിഷേക് ബൗണ്ടറികൾ കണ്ടെത്തി. ഹെൻറിച് ക്ലാസൻ മൂന്നു വീതം സിക്സുകളും ഫോറുകളുമാണു ബൗണ്ടറി കടത്തിയത്. നാലോവറുകൾ പന്തെറിഞ്ഞ മുകേഷ് കുമാർ 53 റൺസും, നിതീഷ് റാണ 55 റൺസുമാണു വഴങ്ങിയത്. 

Source link

Back to top button