test del 3
വീണ്ടും കബളിപ്പിച്ചു, മഴ പെയ്തില്ല: സംസ്ഥാനത്തെ ഉയർന്ന അൾട്രാവയലറ്റ് സൂചിക കോട്ടയത്ത്

കോട്ടയം ∙ പ്രവചനത്തിൽ പറഞ്ഞിരുന്ന മഴ വെള്ളിയാഴ്ചയും പെയ്തില്ല; കോട്ടയം ജില്ലയിൽ അനുഭവപ്പെട്ടത് 38 ഡിഗ്രി സെൽഷ്യസ് താപനില. സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ 3.8 ഡിഗ്രി കൂടുതൽ ചൂടായിരുന്നു ഇത്. ശനിയാഴ്ചയും ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. നിലവിലെ താപനില തുടരാനാണ് സാധ്യത. സംസ്ഥാനത്തെ ഉയർന്ന അൾട്രാവയലറ്റ് സൂചികയും കോട്ടയത്താണ്. ചൂട് താങ്ങാനാകാതെ ഏറ്റുമാനൂരിലും നെടുംകുന്നത്തും 2 പശുക്കളാണ് ചത്തത്. കടുത്ത ചൂട് പശുക്കളുടെ പാലുൽപാദനം മാത്രമല്ല പാലിലെ കൊഴുപ്പ്, പ്രോട്ടീൻ എന്നിവ കുറയുന്നതിനും കാരണമാകും. പ്രത്യുൽപാദനത്തെയും ബാധിക്കും. എരുമകൾക്കു വിയർപ്പുഗ്രന്ഥികൾ കുറവായതിനാൽ കൂടുതൽ ശ്രദ്ധ വേണം.മഴ കുറയും; വേനൽ കടുക്കും തിരുവനന്തപുരം ∙ വരുംവർഷങ്ങളിൽ കേരളത്തിൽ നീണ്ടുനിൽക്കുന്ന അതിതീവ്ര വേനലും ഹ്രസ്വമായ മഴക്കാലവും അനുഭവപ്പെടാമെന്നു കേരള സർവകലാശാല കാലാവസ്ഥാ പഠനവിഭാഗം സൂചന നൽകുന്നു. ആഗോളതാപനവും അറബിക്കടലിലെ ഉപരിതല താപനിലയിലെ വർധനയും കാരണം മഴ അകലുന്നു. അന്തരീക്ഷ താപനില ഓരോ ഡിഗ്രി സെൽഷ്യസ് കൂടുമ്പോഴും വായുവിന് ഏകദേശം 7% കൂടുതൽ ഈർപ്പം വഹിക്കാനാകും. ഇതോടെ മഴമേഘങ്ങൾ പെയ്യാതെ കൂടുതൽ നേരം അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. കടുത്ത ഉഷ്ണവും വരൾച്ചയുമാകും ഫലം. വരുംവർഷങ്ങളിൽ ഫെബ്രുവരി – മേയ് കാലത്ത് റെക്കോർഡ് ചൂടിനാണു സാധ്യതയെന്നു കേരള സർവകലാശാല കാലാ വസ്ഥാപഠന വിഭാഗം പ്രഫസർ ഡോ. പി.വിജയകുമാർ പറഞ്ഞു.
Source link


