test del 4 copy of del 3

വീടിനുള്ളിൽ ഒളിച്ചിരുന്ന അദ്നാൻ പുലർച്ചയോടെ നസ്രീനയുടെ മുറിയിലെത്തി? കൊലപാതകം നടന്നതെങ്ങനെ? സിസിടിവിയിൽ പുറത്തെ ദൃശ്യങ്ങൾ


കോഴിക്കോട് ∙ മൂഴിക്കൽ പൂതംകുഴിമീത്തലിൽ വീട്ടിൽക്കയറി പത്താംക്ലാസ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. ഗൾഫിൽ ബിസിനസുകാരനായ, ഈസ്റ്റ് മൂഴിക്കൽ പൂതംകുഴി വീട്ടിൽ നിസാറിന്റെ മകൾ മർകസ് ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥി നസ്രീന (15) ആണു കൊല്ലപ്പെട്ടത്. വീടിന്റെ മുകൾനിലയിലെ മുറിയിലായിരുന്നു മൃതദേഹം. സമീപത്തെ മറ്റൊരു മുറിയിലാണു നസ്രീനയുടെ മാതൃസഹോദരിയുടെ മകൻ, നല്ലളം കൊളത്തറ മാവത്തിനിലം കെ.പി.ഹൗസിൽ അദ്നാനെ (20) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ തുണി മുറുക്കി ശ്വാസംമുട്ടിച്ചതാണു നസ്രീനയുടെ മരണകാരണമെന്നും ടേപ്പ് ഉപയോഗിച്ചു മുഖം മുഴുവൻ ചുറ്റിയതിനാൽ ശ്വാസംമുട്ടിയാണു അദ്നാന്റെ മരണമെന്നും ചേവായൂർ പൊലീസ് അറിയിച്ചു. ഇതേ വീട്ടിൽ താമസിച്ചിരുന്ന അദ്നാനെ മോശം കൂട്ടുകെട്ടും മോഷണശ്രമവും ആരോപിച്ചു ഡിസംബറിൽ വീട്ടിൽ നിന്നു പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് പറഞ്ഞു. വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ കട്ടിലിനടിയിൽ അദ്നാൻ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിൽ തിങ്കളാഴ്ച വൈകിട്ടു ബന്ധുക്കൾ വിരുന്നിന് എത്തിയിരുന്നെന്നും അദ്നാൻ അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം അദ്നാനന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. നസ്രീനയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സഹോദരങ്ങൾ: നിസാം, നയ്മ. അഷ്റഫിന്റെയും ഹസീനയുടെയും മകനാണ് അദ്നാൻ. മോഷണം നടന്നതായി തെളിവില്ല. പുലർച്ചെ മുത്തശ്ശി മുറിയിൽ ആൾരൂപം പോകുന്നതായി കാണുകയും വീടിനകത്ത് എന്തോ തട്ടിമറിയുന്ന ശബ്ദം കേട്ടതായും പറയുന്നുണ്ട്. അദ്നാന്റെ ഒരു ഫോൺ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വാട്സാപ് ഉപയോഗിക്കുന്ന ഫോൺ ലഭിച്ചില്ല. ഈ ഫോൺ പുറത്തേക്ക് എറിഞ്ഞെന്ന സംശയത്തിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല.


Source link

Back to top button