test del 4 copy of del 3

‘വിദ്യാർഥിയെ അധിക്ഷേപിച്ച് സംസാരിക്കുമ്പോൾ മറ്റുള്ളവർ അത് കേട്ട് ചിരിക്കണം, ഇല്ലെങ്കിൽ അവരും റാമിന്റെ നോട്ടപ്പുള്ളി’


കണ്ണൂർ ∙ ഡോ. എം.കെ. റാമിന്റെ അധിക്ഷേപത്തിന് ഇരയാകാത്ത വിദ്യാർഥികൾ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ വിരളമാണെന്ന് വെളിപ്പെടുത്തലുമായി വിദ്യാർഥികൾ. പഠനം പൂർത്തിയാക്കാത്തതിനാൽ പ്രതികരിക്കുന്നതിനു ഭയമുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.അധ്യാപകനെതിരെ മുമ്പും പരാതി ഉണ്ടായിരുന്നു. സസ്പെൻഷൻ ലഭിച്ചെങ്കിലും പിന്നേയും അധിക്ഷേപം തുടരുകയായിരുന്നു. നിറം, ശരീര പ്രകൃതി എന്നിവയെക്കുറിച്ചായിരിക്കും പറയുന്നത്. ക്ലാസ് കഴിയുമ്പോഴേക്കും വിദ്യാർഥികൾ അത് വിടുകയാണ് പതിവ്. റാമിന് ഇഷ്ടമില്ലാത്ത വിദ്യാർഥികളോട് പരീക്ഷ എഴുതണ്ടാ എന്ന് പറയും. എഴുതിയാൽ പ്രാക്ടിക്കലിന് തോൽപ്പിക്കും എന്നും പറയും. അങ്ങനെ പറഞ്ഞു കഴിഞ്ഞാൽ പിന്നെ ആരും പരീക്ഷ എഴുതാറില്ല. റാമിെന എതിർത്തു പറയുകയോ ഇഷ്ടപ്പെടാത്ത കാര്യം ഉണ്ടാകുകയോ ചെയ്താൽ ടാർഗറ്റ് ചെയ്യപ്പെടും. ഒന്നാം വർഷവും മൂന്നാം വർഷവും റാം പഠിപ്പിക്കുന്നുണ്ട്. ഒന്നാം വർഷം ജയിച്ചാലും മൂന്നാം വർഷം പിടിക്കും എന്നാണ് റാം ഭീഷണിപ്പെടുത്തുക. നാലാം വർഷം എത്തിയാൽ ഇദ്ദേഹത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടും. പരാതി നൽകിയാൽ ആരാണ് പരാതി നൽകുന്നതെന്ന് റാം അറിയും. അതോടെ ആ വിദ്യാർഥി നോട്ടപ്പുള്ളിയാകും. നിങ്ങൾ പോയി പരാതി നൽകിക്കോളൂ എനിക്ക് പേടിയില്ല എന്നാണ് റാം പറയാറുള്ളത്. ഒന്നും നടക്കാൻ പോകുന്നില്ലെന്ന് നല്ല ആത്മവിശ്വാസമാണ്. മറ്റു പലരും ഇതേ രീതിയിൽ പെരുമാറാറുണ്ട്.താരതമ്യേന മറ്റ് കോളജുകളെ അപേക്ഷിച്ച് തുക കുറവായതിനാലാണ് ഈ കോളജ് തിരഞ്ഞെടുത്തത്. പഠനം പൂർത്തിയാക്കുമ്പോഴും 10 ലക്ഷത്തോളം രൂപ ചെലവാകും. ഓരോ വിദ്യാർഥികളിൽ നിന്നും ഓരോ ഫീസാണ് വാങ്ങുന്നത്. അതൊക്കെ പിന്നീടാണ് അറിയുന്നത്. കൂടാതെ ഡൊണേഷനും നൽകണം. പഠനം ഉൾപ്പെടെ അക്കാദമിക് കാര്യങ്ങൾ പ്രശ്നങ്ങളില്ലാതെ പോകുന്നുണ്ട്. നിലവിൽ വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചിരിക്കുകയാണ്. നോട്ടപ്പുള്ളിയാകാതെ പാസ് ഔട്ട് ആകാനാണ് എല്ലാവരും നോക്കുന്നത്. ഇവിടെ നിന്ന് പിരിഞ്ഞുപോകുന്നത് വരെ ധൈര്യം ഇല്ല. കാരണം സർട്ടിഫിക്കറ്റ് ഉൾപ്പെടെ കോളജ് അധികൃതരുടെ കയ്യിലാണ്. അത് പിടിച്ചുവച്ചാൽ ഭാവി പ്രശ്നത്തിലാകും. 


Source link

Back to top button