test del 3

കുഞ്ഞിക്കാല്‍ കാണാൻ കാത്തിരിപ്പ്; മുന്നിലുയർന്നത് തീയും പുകയും


തുറവൂർ ∙ പ്രസവ വാർഡിൽ കയറ്റിയ യുവതിയെ കാത്ത് മുറിക്ക് പുറത്തിരുന്ന ഭർത്താവും ബന്ധുക്കളും ആശുപത്രിയുടെ മുകളിൽ തീയും പുകയും പൊട്ടിത്തെറിയും കേട്ട് പരിഭ്രാന്തരായി നിലവിളിച്ചു. എരമല്ലൂർ കരിയിൽ അശ്വിന്റെ ഭാര്യ കെ.പി.പ്രീതിയെ തിങ്കളാഴ്ച വൈകിട്ടാണ് പ്രസവത്തിനായി തുറവൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 9.30ന് പ്രസവ മുറിയിൽ കയറ്റിയ പ്രീതിക്ക് പ്രസവ വേദന ഉണ്ടായി. ഇതിനിടെയാണ് ആശുപത്രിയിൽ തീപിടിത്തം ഉണ്ടായത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ.നീന ചന്ദ്രനും നഴ്സുമാരും സംഭവമറിഞ്ഞ് വാതിൽ തുറന്നു പുറത്ത് വന്നു. അപകടത്തിന്റെ ആക്കംകുറച്ചത് ഫാർമസിസ്റ്റിന്റെ ഇടപെടൽ തുറവൂർ ∙ ആശുപത്രി ഫാർമസിസ്റ്റിന്റെ സമയോചിത ഇടപെടൽ അപകടത്തിന്റെ ആക്കം കുറിച്ചു. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ താൽക്കാലികമായി ഒരുക്കിയിരുന്ന സ്റ്റോർ റൂമിലാണ് മരുന്ന് സൂക്ഷിച്ചിരുന്നത്. ഇന്നലെ രാവിലെ 10.05ന് ആശുപത്രി ഫാർമസിസ്റ്റ് പി.വി.വിനീത ഗോഡൗൺ തുറന്ന് അകത്തെ ലൈറ്റുകൾ തെളിച്ചപ്പോഴാണു വൈദ്യുത കേബിളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഇതോടെ എല്ലാ സ്വിച്ചുകളും ഓഫാക്കി പെട്ടെന്നു താഴെ ഓഫിസിലെത്തി വിവരം പറയുകയായിരുന്നു.


Source link

Back to top button