test del 3
വയോധികൻ വീട്ടുവളപ്പിൽ മരിച്ചനിലയിൽ; സൂര്യാതപമേറ്റെന്ന് സംശയം

പാലക്കാട്∙ പട്ടാമ്പി ശങ്കരമംഗലത്ത് വയോധികനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ശങ്കരമംഗലം തോട്ടുങ്ങൽസിറ്റി പുലാമന്തോൾ വളപ്പിൽ വീട്ടിൽ ബഷീറാണ് മരിച്ചത്. ഇദ്ദേഹം ഒറ്റയ്ക്കാണ് വീട്ടിൽ താമസം. ഉച്ചയ്ക്ക് രണ്ട് മണിയോടെ സമീപവാസികളാണ് ബഷീർ വീട്ടുവളപ്പിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Source link


