test del 5 copy of del 3

ലവ–കുശ ജൈത്രയാത്ര തുടരും സമ്രാട്ടിലൂടെ; യാദവേതര വോട്ടുബാങ്കിൽ വിശ്വാസമർപ്പിച്ച് ബിജെപി


പട്ന∙ പുതിയ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയിലൂടെ ബിഹാർ രാഷ്ട്രീയത്തിൽ ലവ–കുശ ജൈത്രയാത്ര തുടരും . ലാലു പ്രസാദ് യാദവിന്റെ യാദവ വോട്ടു ബാങ്കിനെ അടിയറവു പറയിക്കാൻ നിതീഷ് കുമാർ പ്രയോഗിച്ച ലവ–കുശ സമുദായ സൂത്രവാക്യം ബിജെപിയും പിന്തുടരുമെന്ന സന്ദേശമാണു സമ്രാട്ട് ചൗധരിയുടെ മുഖ്യമന്ത്രി സ്ഥാനലബ്ധി നൽകുന്നത്.കുർമി സമുദായക്കാരനായ നിതീഷ് കുമാറിന്റെ പിൻഗാമിയായി ഖുശ്വാഹ സമുദായക്കാരനായ സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുമ്പോൾ ലവ–കുശ പരമ്പര തുടരുകയാണ്.ആർജെഡിയുടെ പിന്നാക്ക വോട്ടു ബാങ്കിലുണ്ടായ ഭിന്നതയുടെ പ്രതീകമാണു സമ്രാട്ട് ചൗധരി. ആർജെഡി വിട്ടു ജെഡിയു വഴിയാണു സമ്രാട്ട് ചൗധരി ബിജെപിയിൽ ചേക്കേറിയത്. സംഘപരിവാർ പശ്ചാത്തലമില്ലാത്ത സമ്രാട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കാൻ ബിജെപി നേതൃത്വത്തെ പ്രേരിപ്പിച്ചതും ജാതി സമവാക്യമാണ്.


Source link

Back to top button