test del 4 copy of del 3
രാഘവ് ഛദ്ദ പതുങ്ങിയത് ‘മൂന്നിൽ രണ്ട്’ ഉറപ്പിക്കാൻ; നിയമസഭാകക്ഷിയിലും സമാന പിളർപ്പിന് ചദ്ദ പക്ഷം ശ്രമിച്ചേക്കും

ന്യൂഡൽഹി ∙ കൂറുമാറുമ്പോഴുള്ള അയോഗ്യത പ്രശ്നം മറികടക്കുകയും ആംആദ്മി പാർട്ടിയെ പിളർത്തുകയും ചെയ്യുന്ന നീക്കമാണ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഇന്നലെ നടന്നത്. 10 അംഗ രാജ്യസഭാ കക്ഷിയിലെ 7 പേരും ബിജെപിയിലേക്കു മാറുമ്പോൾ അയോഗ്യത പ്രശ്നമാകില്ല.ഇനി കോടതിയിലേക്ക്വിമതനീക്കം നടത്തിയ എംപിമാർ പുതിയ പാർട്ടിയിലേക്കു ചേരുംവരെ കൂറുമാറ്റം ബാധകമാകുമെന്ന നിരീക്ഷണം 1994 ലെ രവി നായ്ക് കേസിൽ കോടതി നടത്തിയിട്ടുണ്ട്. സമാനമായി പല വിധികളിൽ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങൾ ആയുധമാക്കി ആംആദ്മി പയറ്റും. ഔദ്യോഗിക രാജിക്കത്ത് നൽകിയിട്ടില്ലെങ്കിലും പാർട്ടി അംഗത്വം ഉപേക്ഷിക്കുന്നത് അംഗത്തിന്റെ പെരുമാറ്റത്തിൽനിന്നു വ്യക്തമാകുമെന്ന നിരീക്ഷണവും കോടതിയിൽ നിന്നുണ്ടായിട്ടുണ്ട്.
Source link


