NATIIONAL
ബിസിസിഐയിലെ ഉന്നതൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു, ഞാൻ നിരസിച്ചു: വെളിപ്പെടുത്തി റാഷിദ് ഖാൻ

ന്യൂഡൽഹി∙ ഇന്ത്യൻ പൗരത്വവും ഇന്ത്യയ്ക്കു വേണ്ടി കളിക്കാനുള്ള അവസരവും മുൻപൊരിക്കൽ താൻ വേണ്ടെന്നു വച്ചതായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ. ഇന്ത്യയ്ക്കു പുറമേ ഓസ്ട്രേലിയയും സമാനവാഗ്ദാനം നൽകിയെങ്കിലും താൻ അതും നിരസിക്കുകയായിരുന്നെന്ന് റാഷിദ് വെളിപ്പെടുത്തി. ഇന്നു പ്രകാശനം ചെയ്യപ്പെടുന്ന ‘റാഷിദ് ഖാൻ: ഫ്രം സ്ട്രീറ്റ്സ് ടു സ്റ്റാർഡം’ എന്ന പുസ്തകത്തിലാണ് ഈ വിവരങ്ങളുള്ളത്.എന്നാൽ, ഓസ്ട്രേലിയ ഏതു വിധത്തിലാണ് സമീപിച്ചതെന്ന് ഇരുപത്തിയേഴുകാരൻ റാഷിദ് പുസ്തകത്തിൽ വിശദമാക്കുന്നില്ല. മുഹമ്മദ് ഹാന്ദ് ജാഫറാണ് റാഷിദ് ഖാന്റെ ജീവിതം പറയുന്ന പുസ്തകത്തിന്റെ രചയിതാവ്.
Source link


