CINEMA

പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിൽ ഇന്ദ്രജിത്ത്, ഋഷഭ് ഷെട്ടിയുടെ ജയ് ഹനുമാനിൽ വൻതാരനിര


പ്ര​ശാ​ന്ത് ​വ​ർ​മ്മ​ ​സി​നി​മാ​റ്റി​ക് ​യൂ​ണി​വേ​ഴ്സി​ൽ​ ഒരുങ്ങുന്ന ​ജ​യ് ​ഹ​നു​മാ​ൻ​ ​എ​ന്ന​ ​ ​ഋ​ഷ​ഭ് ​ഷെ​ട്ടി​ ​ചി​ത്ര​ത്തി​ൽ​ ​മ​ല​യാ​ളി​താ​രം​ ​ഇ​ന്ദ്ര​ജി​ത്ത്.​ ​ ​ഇ​ന്ദ്ര​ജി​ത്ത് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ക​ഥാ​പാ​ത്രം​ ​അ​തീ​വ​ ​ര​ഹ​സ്യ​മാ​യി​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ.​ ജയ് ഹനുമാൻ എന്ന ടൈറ്റിൽ വേഷത്തിൽ ആണ് ഋഷഭ് ഷെട്ടി.​
തെ​ലു​ങ്ക് ​താ​രം​ ​റാ​ണ​ ​ദ​ഗു​ബ​ട്ടി,​ ​ബോ​ളി​വു​ഡ് ​താ​രം​ ​അ​ക്ഷ​യ് ​ഖ​ന്ന​ ​എ​ന്നി​വ​രും​ ​താ​ര​നി​ര​യി​ലു​ണ്ട്.​ ​ത​ന്റെ​ ​സി​നി​മാ​റ്റി​ക് ​യൂ​ണി​വേ​ഴ്സി​ലെ​ ​ആ​ദ്യ​ ​ചി​ത്ര​മാ​യാ​ണ് 2024​ ​ൽ​ ​പ്ര​ശാ​ന്ത് ​വ​ർ​മ്മ​ ​ഹ​നു​മാ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ത്.​ ​ര​ണ്ടാം​ഭാ​ഗ​മാ​ണ് ​ജ​യ്‌​ഹ​നു​മാ​ൻ.​ 40​ ​കോ​ടി​ ​മു​ത​ൽ​ ​മു​ട​ക്കി​ൽ​ ​ഒ​രു​ക്കി​യ​ ​ഹ​നു​മാ​ൻ​ 350​ ​കോ​ടി​യാ​ണ് ​ബോ​ക്സ് ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​നേ​ടി​യ​ത്.​
​തെ​ലു​ങ്കി​ലെ​ ​പ്ര​മു​ഖ​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്സ് ​ഒ​രു​ക്കു​ന്ന​ ​ജ​യ് ​ഹ​നു​മാ​ൻ​ ​ടി​ ​സീ​രി​സ് ​ആ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ആ​ദ്യ​ ​ഭാ​ഗ​ത്തേ​ക്കാ​ൾ​ ​വ​ൻ​ ​ബ​ഡ്ജ​റ്റി​ൽ​ ​ആ​ണ് ​ര​ണ്ടാം​ഭാ​ഗം​ ​ഒ​രു​ക്കു​ന്ന​ത്.​ ​ഐ​ ​മാ​ക്സ് ​ത്രി​ഡി​ ​ഫോ​ർ​ ​മാ​റ്റി​ൽ​ ​ആ​ണ് ​ചി​ത്രീ​ക​ര​ണം.​ ​എ​സ്.​ ​തി​രു​ ​ആ​ണ് ​ക്യാ​മ​റ.​ ​സം​ഗീ​തം​ ​എം.​എം.​ ​കീ​ര​വാ​ണി.​ ​അ​തേ​സ​മ​യം​ ​തെ​ലു​ങ്കി​ൽ​ ​ഇ​ന്ദ്ര​ജി​ത്ത് ​അ​ഭി​ന​യി​ക്കു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്രം​ ​ആ​ണ് ​ജ​യ് ​ഹ​നു​മാ​ൻ.​
2009​ ​ൽ​ ​വി.​കെ.​ ​പ്ര​കാ​ശ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​കാ​വ്യാ​സ് ​ഡ​യ​റി​ ​ആ​ണ് ​ഇ​ന്ദ്ര​ജി​ത്തി​ന്റെ​ ​തെ​ലു​ങ്ക് ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം.​ ​പ്ര​ശ​സ്ത​ ​തെ​ലു​ങ്ക് ​സൂ​പ്പ​ർ​ ​താ​രം​ ​മ​ഹേ​ഷ് ​ബാ​ബു​വി​ന്റെ​ ​സ​ഹോ​ദ​രി​യും​ ​അ​ഭി​നേ​ത്രി​യു​മാ​യ​ ​മ​ഞ്ജു​ള​യാ​ണ് ​കാ​വ്യാ​സ് ​ഡ​യ​റി​ ​നി​ർ​മ്മി​ച്ച​ത്.​ ​ചി​ത്ര​ത്തി​ൽ​ ​മ​ഞ്ജു​ള​യും​ ​ചാ​ർ​മി​ ​കൗ​റും​ ​ഇ​ന്ദ്ര​ജി​ത്തു​മാ​യി​രു​ന്നു​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ.


Source link

Back to top button