test del 4 copy of del 3
‘പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ’; പൊലീസ് സ്റ്റേഷനു മുന്നിൽ മുദ്രാവാക്യം വിളിച്ച് ആദ്യ വനിതാ ഡിജിപി

തിരുവനന്തപുര∙‘പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ’ – മഴ നനഞ്ഞ് പൊലീസിനെതിരെ തൊണ്ടപൊട്ടി മുദ്രാവാക്യം വിളിക്കാന്‍ നേതൃത്വം നല്കിയതു മറ്റാരുമല്ല, മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്പറേഷന് ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുമായ ആര്.ശ്രീലേ. ‘പിണറായിയുടെ തെമ്മാടികളേ, ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ ഇവിടൊരു പുല്ലും നടക്കൂല. കാക്കിക്കുള്ളില്‍ പൊലീസെങ്കില്‍ നിയമം ഞങ്ങള്‍ പാലിക്കും. കാക്കിക്കുള്ളില്‍ സിപിഎം എങ്കില്‍ പോടാ പുല്ലേ പൊലീസേ. പിണറായിയുടെ പൊലീസേ ഗോ ബാക്ക്’…… അങ്ങനെ നീണ്ടു പൊലീസിനെതിരെയുള്ള മുദ്രാവാക്യം വിളി. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനു മുന്നില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനു നേതൃത്വം നല്‍കിയാണ് ആര്.ശ്രീലേഖ മഴ അവഗണിച്ച് മുദ്രാവാക്യം മുഴക്കിയത്. തിരഞ്ഞെടുപ്പ് സമയത്ത് വട്ടിയൂർക്കാവ് പൊലീസിന്റെയും എസ്എച്ച്ഒ വിപിന്റെയും ഭാഗത്തുനിന്ന് എന്‍ഡിഎയ്ക്കു നേരെ ഏകപക്ഷീയവും ക്രൂരവുമായ നടപടികളാണ് ഉണ്ടായതെന്നും ആര്.ശ്രീലേഖ ആരോപിച്ചിരുന്നു. വട്ടിയൂര്‍ക്കാവ് പൊലീസ് ചില ബിജെപി പ്രവര്‍ത്തകരെയും സംഘപ്രവര്‍ത്തകരെയും തിരഞ്ഞുപിടിച്ച് അടിയന്തരാവസ്ഥ കാലഘട്ടം ഓര്‍മിപ്പിക്കുന്ന രീതിയിലുള്ള അതിക്രൂരമായ മര്‍ദ്ദനമുറകള്‍ നടത്തുകയാണ്. നെട്ടയത്ത് ബിജെപിക്ക് സ്വീകാര്യത വര്‍ധിക്കുന്നതിലുള്ള ആശങ്കയാണ് നടപടികള്‍ക്കു പിന്നില്‍. പൊലീസിനെ ആക്രമിച്ചപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച ബിജെപിക്കാരെ ഇപ്പോള്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയാണ്. ഇന്നലെ ക്ഷേത്രത്തിനുള്ളില്‍ ക്ഷേത്രം മുഴുവന്‍ നശിപ്പിച്ച് അവിടുത്തെ പഠനമുറി മൊത്തം നശിപ്പിച്ചിട്ടാണ് ആളുകളെ പിടിച്ചുകൊണ്ടു പോയത്. ഇതു പൊലീസിന്റെ കാട്ടാളത്തമാണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.
Source link


