test del 4 copy of del 3
‘എന്തിനാണ് തീ കൊണ്ട് കളിക്കുന്ന പൂരങ്ങൾ ?; ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ച വേണോ?’

തിരുവനന്തപുരം ∙ എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന പൂരങ്ങളെന്ന് ബിജെപി വൈസ് പ്രസിഡന്റ് ആർ. ശ്രീലേഖ. മനുഷ്യജീവനുകൾ പണയം വയ്ക്കുന്ന ഉത്സവങ്ങളും കാടുകളിൽ ജീവിക്കേണ്ട ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകളും വേണമോയെന്നും ശ്രീലേഖ ഫെയ്സ്ബുക്കിൽ കുറിച്ചു. ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ചയും ഒക്കെയല്ലേ പ്രധാനം. ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വച്ചുകൂടേയെന്നും ശ്രീലേഖ ചോദിച്ചു.തൃശൂർ ഒരു വെടിപ്പുരക്ക് തീ പിടിച്ച് 15 പേർ മരിച്ചു! ഹാ കഷ്ടം! വെറുതെ പൊലിഞ്ഞ കുറെ ജീവനുകൾ! പൂരം വെടിക്കെട്ടിനായി പടക്കം ഉണ്ടാക്കുകയായിരുന്നു ഇവിടെ. ഇനിയും ഇതുപോലെ എത്ര പടക്ക നിർമാണ ശാലകൾ തൃശൂരിലുണ്ട് എന്നറിയാമോ ? അവയിൽ എത്രയെണ്ണം വേണ്ട സുരക്ഷിതത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാമോ ?
Source link


