LATEST

‘മുണ്ടത്തിക്കോട് അപകടം സംസ്ഥാനത്തെ   സവിശേഷ  ദുരന്തമായി  പ്രഖ്യാപിക്കും, എസ്ഒപി പുറത്തിറക്കാൻ നിർദേശം’; കെ  രാജൻ


തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചെന്ന് മന്ത്രി കെ രാജൻ. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും കെ രാജൻ വ്യക്തമാക്കി. ‘ഈ അപകടം സംസ്ഥാത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചാൽ മാത്രമേ നമ്മൾ ചിന്തിക്കുന്ന വിധത്തിലുള്ള സഹായങ്ങളും മറ്റ് കാര്യങ്ങളും ചെയ്യാൻ കഴിയൂ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയും അടക്കം 14 ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക് ദുരന്ത പ്രതികരണനിധി പ്രകാരം അനുവദിക്കുന്ന തുക നൽകും. അതിന് പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയും നൽകും.


Source link

Back to top button