test del 5 copy of del 3
പെരുമ്പളം പാലം: ഉദ്ഘാടനം കഴിഞ്ഞെങ്കിലും വിളക്കില്ല, ബസ് സർവീസും; ടാറിങ് രണ്ടാം ഘട്ടം തുടങ്ങിയെങ്കിലും പൂർത്തിയായിട്ടില്ല

പൂച്ചാക്കൽ ∙ പെരുമ്പളം പാലം ഉദ്ഘാടനം നടത്തി, ഗതാഗതത്തിന് തുറന്നു കൊടുത്തെങ്കിലും തെരുവു വിളക്ക് സ്ഥാപിക്കൽ, ബസ് സർവീസ് തുടങ്ങൽ ഉൾപ്പെടെയുള്ള തുടർ നടപടികൾ വൈകുകയാണ്. പാലത്തിലും അപ്രോച്ച് റോഡിലും ടാറിങ് പൂർത്തിയായില്ല. മാർച്ച് 7നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഉദ്ഘാടനം ചെയ്തത്. സമയക്കുറവ് മൂലം ഉദ്ഘാടനത്തിന് ശേഷമാണ് ടാറിങ് നിശ്ചയിച്ചിരുന്നത്. ടാറിങ് ഒരു ഘട്ടം പൂർത്തിയായി. രണ്ടാം ഘട്ടം തുടങ്ങിയെങ്കിലും പൂർത്തിയായിട്ടില്ല. വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്.തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലം ഉദ്ഘാടനം ചെയ്തതാണെന്ന ആക്ഷേപം പരക്കെയുണ്ടെങ്കിലും പാലം തുറന്നത് പെരുമ്പളം ജനതയ്ക്ക് ആശ്വാസമാണ്. പാലം പെരുമ്പളത്തിന്റെ വടക്കേ അറ്റത്തായതിനാൽ പെരുമ്പളത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള, സ്വന്തമായി വാഹന സൗകര്യം ഇല്ലാത്തവർക്ക് ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് മുടക്കമില്ലാതെ തുടരുന്നുണ്ട്. പെരുമ്പളം പഞ്ചായത്തിന് അകത്ത് സർവീസ് നടത്താൻ ബസുകൾ വരുമെന്നും വാഗ്ദാനങ്ങളുണ്ട്. പെരുമ്പളം പാലം കാണാൻ ഇടദിവസങ്ങളിൽ ഉൾപ്പെടെ സഞ്ചാരികൾ എത്തുന്നുണ്ട്.
Source link


