test del 5 copy of del 3
‘പണി’ സിനിമയിലെപ്പോലെയാണ് കാര്യങ്ങൾ; സേഫ് സോൺ തിരുവല്ലയാണ്, ആക്രമണ ഹബ് ചങ്ങനാശേരിയും

കോട്ടയം∙ സേഫ് സോൺ തിരുവല്ലയാണ്. ആക്രമണ ഹബ് ചങ്ങനാശേരിയും. തിരുവല്ലയിൽനിന്നു ഗൾഫിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും കുടിയേറ്റം നടന്നതോടെ ആളൊഴിഞ്ഞ വീടുകളേറെ. തിരുവല്ലയിലേക്ക് മറ്റൊരു കുടിയേറ്റം നടക്കുന്നുണ്ട്. ക്വട്ടേഷനുകളും സാമ്പത്തിക ഇടപാടുകളും നടത്തി പച്ചപിടിച്ച ചങ്ങനാശേരിയിലെ ചില ഗുണ്ടകൾ തിരുവല്ല കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രവർത്തനമെന്ന് പൊലീസ് പറയുന്നു. ഗുണ്ടകളിലെ ഹൈപ്രൊഫൈൽ വിഭാഗമാണ് ഇത്തരക്കാർ. തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും വീടും സ്ഥലവും ഇവർ സമ്പാദിക്കുന്നു.തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ വരെ സ്വാധീനമുണ്ട്. പാർട്ടികൾക്കും സംഘടനകൾക്കും കൈനിറയെ സംഭാവന നൽകും. പൊതുപരിപാടികളിൽ പോലും ഇവർക്ക് പ്രത്യേക സ്ഥാനവും മറ്റും കിട്ടുന്നുമുണ്ട്. ചങ്ങനാശേരി കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച ഒരു ഛോട്ടാ ഗുണ്ട ഇപ്പോൾ രണ്ട് കൊലപാതക കേസുകളിൽ പ്രതിയാണ്. സാമ്പത്തിക തർക്കങ്ങൾക്കു മധ്യസ്ഥത വഹിക്കലാണ് ഇപ്പോഴത്തെ ജോലി. വലിയ കാറിൽ പരിവാരങ്ങളോടൊപ്പമാണ് കക്ഷി സ്റ്റേഷനിൽ ഒപ്പിടാൻ എത്തുന്നത്. കയ്യിൽ ചെയിനുമായിട്ടായിരുന്നു ഭീഷണി. സിഗ്നലിൽ ഹോൺ മുഴക്കിയതാണ് യുവാക്കളുടെ പ്രകോപനത്തിനു കാരണം. ഒട്ടേറെ ക്രിമിനൽ കേസുകളിലടക്കം പ്രതിയായ ഒരു യുവാവിന് ആരാധകർ ഒരുപാടുണ്ട്. ചങ്ങനാശേരി ടൗണിലും ബൈപാസിലും രാത്രി പ്രവർത്തിക്കുന്ന ചില കടകളിലും ഇത്തരം ഗുണ്ടകളും ആരാധകരും ചേർന്നുള്ള മീറ്റപ്പുകളുണ്ട്.
Source link


