test del 4 copy of del 3

‘തമിഴ് തേർതൽ’: വോട്ടിനായി പാഞ്ഞ് തമിഴ് മക്കൾ; കെഎസ്ആർടിസി ബസുകളിൽ സീറ്റ് പിടിക്കാൻ ‘വോട്ടപ്പാച്ചിൽ’


പത്തനംതിട്ട ∙ ഒരു ആക്‌ഷൻ ത്രില്ലർ സിനിമയുടെ ചേരുവകളെല്ലാം ചേർന്നതാണു തമിഴ്നാട് രാഷ്ട്രീയം. പൊടിപാറും ചൂടിലും ആവേശം അലതല്ലുന്ന തമിഴ് തേർതൽ (തിരഞ്ഞെടുപ്പ്) ഇന്നാണ്. തമിഴകത്തെ വോട്ടിനായി ജില്ലയുടെ വിവിധ മേഖലകളിൽ നിന്ന് വോട്ടു ചെയ്യേണ്ടവരുടെ ഒഴുക്കായിരുന്നു ഇന്നലെ. ഇന്ന് ഒറ്റഘട്ടമായാണു തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്. പ്രധാനമായും തെങ്കാശിക്കുള്ള ബസിലായിരുന്നു തിരക്ക്.വസ്ത്രശാലകളിലും ഹോട്ടലുകളിലുമാണ് കൂടുതൽ തൊഴിലാളികളും. മറ്റു വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ചെറിയ കടകൾ നടത്തുന്നവരുമുണ്ട്. കുടുംബത്തോടെ ജില്ലയിലുള്ള പലരും രണ്ടു ദിവസം മുൻപേ സ്വന്തം ഊരുകളിലേക്കു പോയിക്കഴിഞ്ഞു. തമിഴ് ജീവനക്കാരുള്ള കടയുടമകൾ രണ്ടു ദിവസം അൽപം ആശങ്കയിലാണ്. ഡിഎംകെ, എഐഡിഎംകെ പാർട്ടികൾ നയിക്കുന്ന മുന്നണികൾക്കു പുറമേ നടൻ വിജയ് രൂപീകരിച്ച ടിവികെ പാർട്ടിയുടെ പ്രകടനം എന്താകുമെന്നും തമിഴ് മക്കൾ ഉറ്റു നോക്കുന്നുണ്ട്.


Source link

Back to top button