test del 3
രക്ഷതേടി മത്തി പോയി, ആന്ധ്രാതീരത്തേക്ക്; അയല, കിളിമീൻ തുടങ്ങിയവയും കേരള തീരം വിടുന്നു

ആലപ്പുഴ∙ അറബിക്കടലിൽ ചൂട് പതിവിലേറെ കൂടുകയും ഉയർന്ന താപനില മൂന്നാഴ്ചയിലേറെയായി തുടരുകയും ചെയ്തതോടെ മത്തി ഉൾപ്പെടെ ഉപരിതല മീനുകൾ പ്രാണരക്ഷാർഥം ‘പലായനത്തിൽ’. കേരള തീരത്തു സുലഭമായിരുന്ന മത്തി താരതമ്യേന ചൂട് കുറവുള്ള ആന്ധ്രപ്രദേശ്, ഒഡീഷ തീരങ്ങളിലേക്കാണു നീങ്ങിയതെന്നു കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് സ്റ്റഡീസ്(കുഫോസ്) കണ്ടെത്തി. കടുത്ത ചൂട് സാരമായി ബാധിക്കുന്ന മീനുകളിലൊന്നാണ് മത്തി. കടലിൽ ചൂട് ഒരു ഡിഗ്രി കൂടുമ്പോൾ അനുഭവപ്പെടുന്നത് നാലിരട്ടി അറബിക്കടലിൽ ചൂട് കൂടിയതു കേരളത്തിൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂട് അനുഭവപ്പെടാനും മഴ കുറയാനും ഇടയാക്കുന്നെന്നു കാലാവസ്ഥാ ഗവേഷകർ. ശരാശരിയെക്കാൾ 0.8 മുതൽ ഒരു ഡിഗ്രി സെൽഷ്യസ് വരെയാണ് അറബിക്കടലിൽ ചൂട് കൂടിയത്. 28 ഡിഗ്രി സെൽഷ്യസ് വരെ എത്തിയ സ്ഥിതിയുണ്ടായെന്നു കുസാറ്റിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ എം.ജി.മനോജ് പറഞ്ഞു. കടലിൽ ചൂട് കൂടിയതോടെ കൂടുതൽ ജലം നീരാവിയായി അന്തരീക്ഷത്തിലെത്തുന്നു.
Source link


