CINEMA

ഡോ​ണ്ട് ​ട്ര​ബി​ൾ​ ​ദ ​ട്ര​ബി​ൾ​ ​ഹൈ​ദരാ​ബാ​ദി​ൽ, തെ​ലു​ങ്കി​ൽ​ ​നാ​യ​ക​നാ​യി ഫ​ഹ​ദ് ​ഫാ​സിൽ


ഫ​ഹ​ദ് ​ഫാ​സി​ൽ​ ​ നായകനാ​യി​ ​ന​വാ​ഗ​ത​നാ​യ​ ​ശ​ശാ​ങ്ക് ​ യെ​ലെ​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഫാ​ന്റ​സി​ ​ചി​ത്രം​ ​ഡോ​ണ്ട് ​ട്ര​ബി​ൾ​ ദ ​ട്ര​ബി​ൾ​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​പു​രോ​ഗ​മി​ക്കു​ന്നു. തെ​ലു​ങ്കി​ൽ​ ​ഇ​താ​ദ്യ​മാ​യി​ ​ഫ​ഹ​ദ് ​നാ​യ​ക​നാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത് ​എ​സ്.​എ​സ്.​ ​രാ​ജ​ ​മൗ​ലി​യു​ടെ​ ​മ​ക​ൻ​ ​എ​സ്.​എ​സ്.​ ​കാ​ർ​ത്തി​കേ​യ​ ​ആ​ണ്. എ​സ്.​എ​സ്.​ ​രാ​ജ​മൗ​ലി​ ​ആ​ണ് ​ചി​ത്രം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ബാ​ഹു​ബ​ലി​യു​ടെ​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​അ​ർ​ക​ ​മീ​ഡി​യ​ ​വ​ർ​ക്സും​ ​കാ​ർ​ത്തി​കേ​യു​ടെ​ ​ഷോ​വിം​ഗ് ​ബി​സി​ന​സ് ​എ​ന്ന​ ​ബാ​ന​റും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.
കാ​ർ​ത്തി​കേ​യ​യു​ടെ​ ​ക​രി​യ​റി​ൽ​ ​ആ​ദ്യ​മാ​യി​ ​വി​ത​ര​ണ​ത്തി​നെ​ടു​ത്ത​ത് ​മ​ല​യാ​ള​ ​സി​നി​മ​യാ​യ​ ​പ്രേ​മ​ലു​വി​ന്റെ​ ​തെ​ലു​ങ്ക് ​പ​തി​പ്പാ​യി​രു​ന്നു.​ ​പ്രേ​മ​ലു​വി​ന്റെ​ ​നി​ർ​മ്മാ​താ​ക്ക​ളി​ൽ​ ​ഒ​രാ​ളാ​ണ് ​ഫ​ഹ​ദ്.​ ​സ​ന്ദീ​പ് ​പ്ര​ദീ​പ് ​നാ​യ​ക​നാ​യ​ ​എ​ക്കോ​യി​ൽ​ ​കു​ര്യ​ച്ച​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​നി​ഗൂ​ഡ​ത​ക​ൾ​ ​കൊ​ണ്ടും​ ​അ​ഭി​ന​യം​ ​കൊ​ണ്ടും​ ​പ്രേ​ക്ഷ​ക​രു​ടെ​ ​കൈ​യ​ടി​ ​നേ​ടി​യ​ ​ബോ​ളി​വു​ഡ് ​താ​രം​ ​ആ​ണ് ​സൗ​ര​വ് ​സ​ച്ച് ​ദേ​വ് ​ആ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​ വേഷം അവതരിപ്പിക്കുന്നത്.​ ​അ​ല്ലു​ ​അ​ർ​ജു​ൻ​ ​ചി​ത്രം​ ​പു​ഷ്പ​ 2​വി​ൽ​ ​ഹ​മീ​ദ് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യും​ ​ര​ൺ​ബീ​ർ​ ​സിം​ഗ് ​ചി​ത്രം​ ​അ​നി​മ​ലി​ൽ​ ​ആ​ബി​ദ് ​ഹ​ഖ് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യും​ ​സൗ​ര​വ് ​തി​ള​ങ്ങി.​ ​ബ​ൻ​വാ​ർ​ ​സിം​ഗ് ​ഷെഖാവ​ത്ത് ​ എന്ന ഐ.​പി.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ ​മൊ​ട്ട​യ​ടി​ച്ച​ ​ലു​ക്കി​ൽ​ ​ഗം​ഭീ​ര​ ​മെ​ക്കോ​വ​റി​ൽ​ ​ആ​ണ് ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​പു​ഷ്പ​ 2​വി​ൽ​ ​എ​ത്തി​യ​ത്.മ​ല​യാ​ള​ ​താ​രം​ ​ദി​വ്യ​പി​ള്ള​ ​ആ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​താ​രം.​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​നാ​യ​ക​നാ​യ​ ​അ​യാ​ൾ​ ​ഞാ​ന​ല്ല​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​നാ​യി​ക​യാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ ​താ​രം​ ​ആ​ണ് ​ദി​വ്യ​പി​ള്ള.​ ​ദി​വ്യ​ ​പി​ള്ള​ ​വീ​ണ്ടും​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.എ​സ്.​എ​സ്.​ ​കീ​ര​വാ​ണി​യു​ടെ​ ​മ​ക​ൻ​ ​കാ​ല​ഭൈ​ര​വ​ ​ആ​ണ് ​ചി​ത്ര​ത്തി​ന് ​സം​ഗീ​തം.


Source link

Back to top button