CINEMA
സിജു വിത്സൺ ചിത്രത്തിന് ഇന്ന് തുടക്കം

സിജു വിത്സൺ, സിദ്ധാർത്ഥ് ഭരതൻ, ദേവിക സതീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജുനൈദ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇന്ന് പൂജയോടെ തുടക്കം കുറിക്കും. നിഷാന്ത് സാഗർ, അരുൺ കുര്യൻ, ജിബിൻ ഗോപിനാഥ്, സജിൻ ചെറുകയിൽ, ഗോകുലൻ, സുബിൻ ടാർസൺ, നിഹാദ് തോപ്പി, മിഥുട്ടി(കുട്ടി), ഷാരിഖ് മുഹമ്മദ്, വിക്കി തഗ്, ശ്രീനാഥ് കെ ജനാർദനൻ, ഷമീർ ഖാൻ എന്നിവരാണ് മറ്റു താരങ്ങൾ. ബ്രിട്ടീഷ് സിനിമാസിന്റെ ബാനറിൽ ഹാരിസ് മൊയ്തുട്ടി, ജിഷ്ണു ശങ്കർ,ശ്രീധർ ചേനി, ജോജി ജിതേന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിൻഷാദ് ഗുരുവായൂർ നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- ഗിരീഷ് കൊടുങ്ങല്ലൂർ. ജിൻഷാദ് ഗുരുവായൂർ കഥ,തിരക്കഥ സംഭാഷണം എഴുതുന്നു. എഡിറ്റർ-നിർമ്മൽ ആർ,കലാസംവിധാനം-അനൂപ് വിജയകുമാർ,സംഗീതം-ജുബൈർ മുഹമ്മദ്,മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-മെൽവി ജെ,ആക്ഷൻ കൊറിയോഗ്രാഫർ- റോബിൻ ടോം, ഓഡിയോഗ്രഫി- ഗോകുൽ ഗോപിനാഥ്, പി .ആർ. ഒ എ. എസ്. ദിനേശ്.
Source link


