test del 3

കാറിൽ പാമ്പ്; പിടികൂടാനായില്ല: കാർ യാത്ര ഒഴിവാക്കി കുടുംബം


മുട്ടം ∙ കാറിൽ കയറിയ പാമ്പിനെ പിടികൂടാനായില്ല. മുട്ടം കുന്നത്തുശേരിയിൽ ഐസൺ കെ.മൈക്കിളിന്റെ കാറിനുള്ളിലാണ് പാമ്പ് കയറിയത്. ഇന്നലെ രാവിലെ കാർ എടുക്കുമ്പോഴാണ് സീറ്റിൽ പാമ്പിനെ കണ്ടത്. വനപാലകരെ എത്തി പരിശോധന നടത്തിയെങ്കിലും പാമ്പ് കാറിനുള്ളിൽ മറഞ്ഞു. ഏറെ ശ്രമിച്ചിട്ടും കണ്ടെത്താനായില്ല. വനപാലകരുടെ നിർദേശമനുസരിച്ച് കാർ വെയിലിൽ മണിക്കൂറുകളോളം ഇട്ടെങ്കിലും പാമ്പ് ഇറങ്ങിപ്പോയതായി കണ്ടെത്തിയില്ല. ഞായറാഴ്ച രാത്രി യാത്ര കഴിഞ്ഞ് കാർ വീട്ടുമുറ്റത്ത് ഇട്ടിരുന്നതാണ്. രണ്ടുദിവസം മുൻപ് കാറിനുള്ളിൽ എലിയെ കണ്ടിരുന്നു. ഇതിനു പിന്നാലെ പാമ്പ് എത്തിയതാകുമെന്നാണ് കരുതുന്നതെന്ന് ഐസൺ പറ‍‍ഞ്ഞു. തൽക്കാലം കാർ യാത്ര ഒഴിവാക്കിയിരിക്കുകയാണ് ഐസണും കുടുംബവും.


Source link

Back to top button