test del 4 copy of del 3

എന്റെ പൊന്നു ചേച്ചി, ഞാനിവിടെ പൊട്ടിപ്പൊളിഞ്ഞ് ഇരിക്കുകയാണ്: താരദമ്പതികൾക്കെതിരെ നടി അനുഗ്രഹ നമ്പ്യാർ


നായകനും എഴുത്തുകാരനുമായ വിജയ് കുമാറിനും ഭാര്യ നക്ഷത്രാമൂർത്തിക്കും നിർമാണക്കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്‌സിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാർ. ഒരു വർഷത്തെ കരാറിൽ ഒപ്പിട്ടശേഷം ചിത്രീകരണം നടത്താതെ തന്റെ മറ്റ് അവസരങ്ങൾ തടഞ്ഞുവെന്ന് അനുഗ്രഹ പറയുന്നു. കരാർ പ്രകാരം പ്രതിഫലം നൽകിയില്ലെന്നും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ വെളിപ്പെടുത്തി. വിജയ് കുമാർ തിരക്കഥ എഴുതുന്ന ‘റിസോർട്ട്’ എന്ന വെബ്സീരിസിലെ നായികയാണ് അനുഗ്രഹ.ഒരുവർഷത്തേക്ക് അഭിനയിക്കാൻ കരാർ ഒപ്പിട്ടു. നാലുമാസമായി തന്നെ ഷൂട്ടിങ്ങിന് വിളിക്കുന്നില്ല. ഏഴുമാസമായി തുടരുന്ന പ്രശ്‌നങ്ങൾ കഴിഞ്ഞ ഒന്നുരണ്ടുമാസത്തിനിടെ കൂടുതൽ വഷളായി. മറ്റ് ചിത്രങ്ങളിൽ അഭിനയിക്കാൻ അനുമതി ചോദിച്ചാൽ കരാർ ചൂണ്ടിക്കാട്ടി തടയും. പക്ഷേ, സീരീസിന്റെ ഷൂട്ടുമുണ്ടാവില്ല. ജിയോഹോട്‌സ്റ്റാറിന്റെ തന്നെ മറ്റൊരു പ്രൊജക്ട് തനിക്ക് അങ്ങനെ നഷ്ടമായി. നിർമാണക്കമ്പനി പ്രതിഫലവും നൽകിയില്ല. നടി പറയുന്നു.‘‘അവരുടെ പ്രവൃത്തികൾക്കും വാക്കുകൾക്കും അവർ തന്നെയാണ് ഉത്തരവാദികൾ, അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഞാൻ ഒന്നും ചിന്തിക്കുന്നില്ല. ഇതുപോലെയുള്ള ചില ആളുകൾ സിനിമാ വ്യവസായത്തെ തന്നെ നശിപ്പിക്കുമെന്ന് ആളുകൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നക്ഷത്ര നിങ്ങളുടെ നാക്ക് ആണ് നിങ്ങളുടെ ശത്രു. വിജയ് കുമാറിന്റെ ഫോണിലേക്ക് വിളിച്ച് പരാതിപ്പെടുമ്പോൾ നിങ്ങൾ എന്തിനാണ് ഫോൺ എടുക്കുന്നത്. ഞാൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ കണ്ടാണ് എന്റെ സുഹൃത്ത് നിങ്ങളെ വിളിച്ച് പരാതിപ്പെട്ടത്. അപ്പോൾ ഉടൻ തന്നെ അയാളെ കാമുകനാക്കി. അത് കാമുകനോ എന്റെ ബന്ധുവോ സുഹൃത്തോ ഒക്കെയാകാം. നിങ്ങൾ അതിന് ഓരോ അർഥം കണ്ടെത്തേണ്ട കാര്യമില്ല.


Source link

Back to top button