test del 4 copy of del 3

‘100 കടക്കും’ vs ‘തുടർഭരണം ഉറപ്പ്’: ആരുടെ കണക്കാണ് ശരി?; കൂട്ടിയും കിഴിച്ചും മുന്നണികൾ


തിരുവനന്തപുരം∙ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിലേക്ക് ഇനി ഒരാഴ്ചയുടെ ദൂരം. ഈമാസം 9നു നടന്ന തിരഞ്ഞെടുപ്പിനു ശേഷമുള്ള ദിവസങ്ങളിൽ കൂട്ടിയും കിഴിച്ചും തലപുകച്ച മുന്നണികൾ മേയ് നാലിലേക്ക് ഉറ്റുനോക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ മുന്നിൽനിർത്തി നടത്തിയ പോരാട്ടത്തിൽ തുടർഭരണം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. 90 സീറ്റ് വരെ പുറമേ പറഞ്ഞെങ്കിലും യാഥാർഥ്യബോധത്തോടെയുള്ള കണക്കെടുപ്പിൽ 72–77 സീറ്റ് വരെ ലഭിക്കാമെന്നാണു സിപിഎമ്മിന്റെ വിലയിരുത്തൽ. പ്രചാരണത്തിനു പിന്നാലെ നേത്രചികിത്സയ്ക്കു വിധേയനായ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനു ശേഷം വിശ്രമത്തിലാണ്. മുഖ്യമന്ത്രിയോ ഇടതുപക്ഷത്തെ സംസ്ഥാന നേതാക്കളോ മറ്റ് സംസ്ഥാനങ്ങളിൽ ഇക്കുറി പ്രചാരണത്തിനിറങ്ങിയില്ല.ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിക്കെതിരായ ജനരോഷവുമുണ്ടെന്ന കാര്യത്തിൽ മുന്നണിക്കു സംശയമില്ല. ശക്തമായ തരംഗം ഉണ്ടായാൽ സീറ്റ് 100 കടക്കുമെന്നും ഇടതുകോട്ടകൾ തകരുമെന്നുമാണു കോൺഗ്രസ് വിലയിരുത്തൽ. ചുരുങ്ങിയത് 81 സീറ്റ് എന്നാണു തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ ടീം ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്.


Source link

Back to top button