LATEST

നിസാരമായി കാണരുത്; പല്ലുകൾ ചെറുതാണെങ്കിലും വിഷത്തിന്റെ കാര്യത്തിൽ ശംഖുവരയൻ മുന്നിൽ, പ്രത്യേകതകൾ ഇങ്ങനെ


തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മാത്രം മൂന്ന് പേർക്കാണ് പാമ്പുകടിയേറ്റത്. വേനൽക്കാലം ആയതോടെ പാമ്പുകടിയുടെ എണ്ണവും കൂടുന്നുണ്ട്. ഇതിൽ കൂടുതലും റിപ്പോർട്ട് ചെയ്യുന്നത് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിന്റെ ആക്രമണമാണ്. ‘Bungarus caeruleus’ എന്നതാണ് ശംഖുവരയന്റെ ശാസ്ത്രീയനാമം. ചില സ്ഥലങ്ങളിൽ ഇതിനെ വെള്ളിക്കെട്ടൻ,​ എട്ടടി മൂർഖൻ,​ വള കൊഴുപ്പൻ,​ മോതിര വളയൻ,​ കരിയോല എന്നീ പേരുകളിലും ശംഖുവരയൻ അറിയപ്പെടുന്നു. ഇതിനെ അത്ര നിസ്സാരക്കാരനായി കാണാൻ കഴിയില്ല. ലോകത്തിലെ വിഷപ്പാമ്പിന്റെ പട്ടികയിൽ മുന്നിലാണ് ഇതിന്റെ സ്ഥാനം. ഇവയുടെ പല്ലുകൾ വായയുടെ മുൻഭാഗത്ത് തന്നെയാണെങ്കിലും അവ വളരെ ചെറുതായതിനാൽ കടിയേൽക്കുന്നത് പലപ്പോഴും തിരിച്ചറിയപ്പെടാറില്ല. രാത്രിയാണ് ഇവ കൂടുതലായി ഇര തേടുന്നത്. ചൂട് തേടിയും ഇരയെ അന്വേഷിച്ചും ഇവ വീട്ടിലും മുറിയിലും കയറിക്കൂടാറുണ്ട്. കടിയേറ്റാൽ മുറിവോ വേദനയോ നീരോ പെട്ടെന്ന് പ്രകടമാവാത്തതിനാൽ പലരും ഗുരുതരാവസ്ഥയിൽ ആകുമ്പോഴാണ് കടിയേറ്റ വിവരം പോലും അറിയുന്നത്.


Source link

Back to top button