CINEMA

ഉത്സവ ഘോഷയാത്രയ്‌ക്കിടെ നടപ്പാലം തകർന്നു; എട്ട് പേർക്ക് പരിക്ക്


ദക്ഷിണകന്നട: ഉത്സവ ഘോഷയാത്രയ്‌ക്കിടെ നടപ്പാലം തകർന്ന് എട്ടുപേർക്ക് പരിക്ക്. കർണാടകയിലെ ദക്ഷിണകന്നട ജില്ലയിലെ പുച്ചേ മോഗരുവെന്ന ഗ്രാമത്തിലാണ് സംഭവം. ഉത്സവത്തിന്റെ ഭാഗമായ ദിവ്യഭണ്ഡാരഘോഷയാത്രയ്‌ക്കിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവർ അപകടനില തരണം ചെയ്‌താതായാണ് വിവരം. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്ഷേത്രത്തിൽ നിന്നും പ്രദേശത്തെ ഒരു തറവാട്ടിലേക്ക് പോകുകയായിരുന്നു ഘോഷയാത്ര. ഗ്രാമപ്രദേശത്തുകൂടിയുള്ള യാത്രയ്‌ക്കിടെ ഒരു ജലാശയം കടക്കേണ്ടതുണ്ട്. അതിനായി നടപ്പാലത്തിലേക്ക് ഘോഷയാത്രാസംഘം വരിയായി കയറിയപ്പോഴാണ് അപകടമുണ്ടായത്. വളരെ പെട്ടെന്ന് നടപ്പാത ഇടിഞ്ഞ് സംഘത്തിലുണ്ടായിരുന്നവർ താഴേക്ക് പതിക്കുകയായിരുന്നു. ഇവരുടെ ദേഹത്തേക്ക് വലിയ കല്ലുകൾ വീഴുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. പാലത്തിന് കാലപ്പഴക്കം ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം.


Source link

Back to top button