test del 3
ഇറാന്റെ നിർദേശങ്ങളിൽ ട്രംപിന് എതിർപ്പ്; ഇടയാൻ കാരണം ആണവകരാർ പദ്ധതി?

വാഷിങ്ടൻ∙ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമുള്ള ഇറാന്റെ പുതിയ നിർദേശത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അതൃപ്തിയെന്ന് റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് തുറക്കുക, യുദ്ധം അവസാനിപ്പിക്കുക, ആണവ ചർച്ചകൾ മാറ്റിവയ്ക്കുക തുടങ്ങിയ നിബന്ധനകളോടെ യുദ്ധം അവസാനിപ്പിക്കാം എന്നായിരുന്നു ഇറാന്റെ നിർദേശം. ഒമാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി നടത്തിയ ചർച്ചകളിലാണ് പുതിയ നിർദേശങ്ങൾ ഉരുത്തിരിഞ്ഞത്. ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പിന്നീടുള്ള ഘട്ടത്തിലേക്ക് മാറ്റിവയ്ക്കണമെന്ന് ഇറാൻ നിര്‍ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥരായ പാക്കിസ്ഥാന് മുഖേനയാണ് യുഎസിന് ഈ നിർദേശം കൈമാറിയത്.
Source link


