test del 2
ഇറാനുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാർ, പക്ഷേ രണ്ട് നിബന്ധനകളുണ്ട്; നയം വ്യക്തമാക്കി ട്രംപ്

വാഷിങ്ടൺ: ഇറാനുമായി വീണ്ടും ചർച്ചകൾ നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. എന്നാൽ പാകിസ്താനിൽവെച്ച് വീണ്ടും ചർച്ചകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അമേരിക്ക രണ്ട് പുതിയ നിബന്ധനകൾ കൂടി മുന്നോട്ടുവെച്ചിട്ടുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുനൽകുക, ചർച്ചകളിൽ പങ്കെടുക്കുന്ന ഇറാനിയൻ പ്രതിനിധി സംഘം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) പിന്തുണയും തീരുമാനങ്ങൾ എടുക്കാനുള്ള അധികാരവും ഉറപ്പാക്കുക എന്നിവയാണ് യുഎസ് മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ എന്നാണ് വിവരം.ഇറാനിലെ രാഷ്ട്രീയ നേതൃത്വവും സൈനിക വിഭാഗവും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ കരാറിലെത്തുന്നതിന് തടസ്സമാകും എന്ന ആശങ്കയാണ് ഇതിന് പിന്നിലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇസ്ലാമാബാദിൽവെച്ച് നടക്കാനിരിക്കുന്ന അടുത്ത ഘട്ട ചർച്ചകളിലൂടെ ഗൾഫ് മേഖലയിലെ സംഘർഷങ്ങൾക്ക് അറുതി വരുത്താനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്.നിലവിൽ തകർന്നു കൊണ്ടിരിക്കുന്ന ഇറാന്റെ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്താൻ ഒരു നയതന്ത്ര പരിഹാരം അത്യാവശ്യമാണെന്ന് ഇറാനിയൻ ഭരണകൂടത്തിനുള്ളിലും അഭിപ്രായമുണ്ട്. ഇറാനുമായുള്ള പുതിയ ഘട്ട ചർച്ചകൾ രണ്ട് ദിവസത്തിനുള്ളിൽ പുനരാരംഭിക്കുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. ‘ശരിയായ, അനുയോജ്യരായ ആളുകൾ’ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടിട്ടുവെന്നും ഒരു കരാർ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
Source link


