test del 4 copy of del 3

‘ഇങ്ങനെയൊക്കെ ഉണ്ടാകും’ പരാതിപ്പെട്ട ജീവനക്കാരിയോട് ടിസിഎസ് എച്ച്ആർ മാനേജർ; നാസിക്കിലെ കേന്ദ്രം പ്രവർത്തനം നിർത്തി


മുംബൈ∙ നാസിക്കിലെ ടിസിഎസിന്റെ ബിപിഒ യൂണിറ്റിൽ ഉയർന്ന പീഡന, മതപരിവർത്തന പരാതികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഥാപനത്തിലെ മതപരിവർത്തനവും പീഡനവുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ഒരുങ്ങിയ യുവതിയെ എച്ച്ആർ മാനേജർ നിരുത്സാഹപ്പെടുത്തിയെന്ന് നാസിക് പൊലീസ് കമ്മിഷണർ സന്ദീപ് കർണിക് പറഞ്ഞു. ‘ഇങ്ങനെയൊക്കെ ഉണ്ടാകും’ എന്നു പറഞ്ഞാണ് പരാതി നൽകാനെത്തിയ ജീവനക്കാരിയെ എച്ച് ആർ മാനേജർ തിരിച്ചയച്ചതെന്നും പൊലീസ് പറഞ്ഞു. കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തിട്ടുണ്ട്. ഭീകരവിരുദ്ധ സേനയും ദേശീയ സുരക്ഷാ ഏജൻസിയും ഉൾപ്പെടെയുള്ള കേന്ദ്രങ്ങളോടു സഹായം തേടിയിട്ടുണ്ടെന്നും കർണിക് പറഞ്ഞഅതിനിടെ, നാസിക്കിലെ ബിപിഒയിലുള്ള ടിസിഎസിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് കമ്പനി ജീവനക്കാർക്ക് നിർദേശം നൽകിയത്. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം ANIയിൽ നിന്ന് എടുത്തതാണ്.


Source link

Back to top button