test del 5 copy of del 3
നിതിൻ രാജിന്റെ മരണം: വകുപ്പു മേധാവി ഡോ. എം.കെ. റാമിനെ പുറത്താക്കി

കണ്ണൂർ ∙ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കിയതായി മാനേജ്മെന്റ്. ഓറൽ പതോളജി ആൻഡ് മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെയാണ് പുറത്താക്കിയത്. ഡോ. റാമിനെ പുറത്താക്കുന്നത് വരെ പഠനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച വിദ്യാർഥികൾ ഇന്ന് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. റാമിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നും ക്യാംപസിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിേഷധം നടത്തി. നഴ്സിങ് ഉൾപ്പെടെ വിവിധ ഡിപ്പാർട്മെന്റുകളിലെ വിദ്യാർഥികൾ ഇന്ന് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തു. വൈറ്റ് കോട്ട് ഊരിമാറ്റിക്കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തിങ്കൾ മുതൽ വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധം നടത്തുകയാണ്. റാമിനെ പുറത്താക്കാതെ ക്ലാസിൽ കയറില്ലെന്ന നിലപാടിലായിരുന്നു ബിഡിഎസ് വിദ്യാർഥികൾ. ആത്മഹത്യാ പ്രേരണാക്കുറ്റം നേരിടുന്ന ഡോ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവർ ഒളിവിലാണ്.
Source link


