test del 5 copy of del 3
കേന്ദ്രം നികുതി വെട്ടിക്കുറച്ചിട്ടും ‘രക്ഷയില്ല’; ഒരു ലീറ്റർ ഡീസൽ വിൽപന 60 രൂപ നഷ്ടത്തിൽ, പെട്രോളിലും ‘അസഹനീയം’

ഹോർമുസ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്ത് ഇന്ധനവില കൂടാതിരിക്കാനായി കേന്ദ്രസർക്കാർ എക്സൈസ് നികുതി വെട്ടിക്കുറച്ചിട്ടും ‘വെട്ടിലായി’ എണ്ണവിതരണക്കമ്പനികൾ. രാജ്യാന്തര ക്രൂഡ് ഓയിൽ വില കുത്തനെ കൂടിയതിനാൽ റിഫൈനിങ് മാർജിൻ നെഗറ്റീവായെന്നും പെട്രോൾ, ഡീസൽ വിൽപന കനത്ത നഷ്ടത്തിലാണെന്നും കൊട്ടക് ഇൻസ്റ്റിറ്റ്യൂഷനൽ സെക്യൂരിറ്റീസ് വ്യക്തമാക്കി.മറ്റു ചില റിപ്പോർട്ടുകൾ കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയത് പെട്രോളിന് 18 രൂപയും ഡീസലിന് 35 രൂപയും നഷ്ടം കമ്പനികൾ നേരിടുന്നു എന്നായിരുന്നു. 2024-25ലും 2025-26ന്റെ തുടക്കത്തിലും എണ്ണക്കമ്പനികൾക്ക് പെട്രോളിൽ ലീറ്ററിന് 11.5 രൂപവരെയും ഡീസലിന് 9 രൂപവരെയും നേട്ടമുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ നെഗറ്റീവ് ആയത്.
Source link


