test del 5 copy of del 3
റിപ്പർ ചന്ദ്രന് വധശിക്ഷ ലഭിച്ച കേസിലെ ദൃക്സാക്ഷി മരിച്ച നിലയിൽ

കാസർകോട് ∙ റിപ്പർ ചന്ദ്രന് തൂക്കു കയർ ലഭിച്ച കേസിൽ ദൃക്സാക്ഷിയായിരുന്ന ആളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം വാമഞ്ചൂർ ചെക്ക് പോസ്റ്റ് ശാസ്താക്ഷേത്രത്തിന് സമീപത്തെ ബാലചന്ദ്രയെയാണ് (53) മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസമായി ഫോൺ എടുക്കാത്തതിനെത്തുടർന്ന് മംഗളൂരുവിലുള്ള സഹോദരി ശശികല ബുധനാഴ്ച വൈകിട്ട് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പൊലീസെത്തിയാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. പരേതരായ നരസപ്പയ്യ ഹന്തെ– ഇന്ദിരാ ഹന്തെ ദമ്പതികളുടെ മകനായ ബാലചന്ദ്ര ക്ഷേത്ര പൂജാരിമാരുടെ സഹായിയായി ജോലി ചെയ്തുവരികയായിരുന്നു. ഭാരതിയാണ് മറ്റൊരു സഹോദരി.1985ൽ ആയിരുന്നു ഇരട്ടക്കൊലപാതകം. വീട്ടുവരാന്തയിൽ ഉറങ്ങുകയായിരുന്നു വിശ്വനാഥനെയാണ് ആദ്യം തലയ്ക്കടിച്ചു കൊന്നത്. പിന്നീട് അകത്തു കയറി നരസപ്പയ്യ ഹന്തെയെ തലയ്ക്കടിച്ചു കൊന്നു. ഭാര്യയേയും ആക്രമിച്ചു. കൊലപാതകം നടക്കുമ്പോൾ ബാലചന്ദ്രയും രണ്ട് സഹോദരിമാരും വീട്ടിലുണ്ടായിരുന്നു. വാമഞ്ചൂർ ഇരട്ടക്കൊലപാതകമടക്കം 14 കൊലക്കേസുകളിൽ പ്രതിയായിരുന്നു റിപ്പർ ചന്ദ്രൻ. വാമഞ്ചൂർ കൊലക്കേസിൽ ബാലചന്ദ്രയുെട മൊഴി കണക്കിലെടുത്താണ് റിപ്പർ ചന്ദ്രന് തൂക്കു കയർ വിധിച്ചത്. മറ്റു കൊലക്കേസുകളിൽ ജീവപര്യന്തമായിരുന്നു ശിക്ഷ. രാഷ്ട്രപതി ദയാഹർജിയും തള്ളിയതോടെയാണ് 1991ൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിപ്പർ ചന്ദ്രനെ തൂക്കിക്കൊന്നത്.
Source link


