test del 5 copy of del 3

അമ്മ കാത്തിരുന്നു, രാത്രി മകനെത്തിയില്ല; പനങ്ങാട് യുവാവിനെ പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തി


കൊച്ചി∙ പനങ്ങാട് യുവാവിനെ പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഉദയത്തിൻവാതിൽ അമ്പലപ്പറമ്പിൽ ഉമേഷ് ബാബു (41)വിനെയാണ് ഇന്നു രാവിലെ ആറുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് വീടിന്റെ മേൽക്കൂരയിലെ നിർമാണ ജോലികളായിരുന്നു ഉമേഷ് ബാബു ചെയ്തിരുന്നത്. അസ്വാഭാവിക മരണത്തിന് പനങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന ഉമേഷിന്റെ മരണം ഇതുമൂലമാണെന്നാണ് കരുതുന്നത്. ചുഴലി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് അറിവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിലൂടെയേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മ‍ൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിവാഹമോചിതനായ ഉമേഷ് അമ്മയ്ക്കും ഏഴു വയസുള്ള മകനുമൊപ്പമാണ് താമസിച്ചിരുന്നത്.


Source link

Back to top button