NEWS

വാടാനപ്പള്ളിയിൽ അയൽവീടിന്റെ ടെറസിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി: അന്വേഷണം ആരംഭിച്ചു

തൃശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ സമീപത്തുള്ള വീടിന്റെ മുകൾനിലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എങ്ങണ്ടിയൂർ സ്വദേശിയായ ഇരുപത്തിയാറുകാരൻ ജിതിനാണ് മരിച്ചത്. സംഭവത്തിൽ ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിലാണ് നിലവിൽ പോലീസ് എത്തിയിരിക്കുന്നത്. മൃതദേഹത്തിൽ കാര്യമായ മുറിവുകളോ പരിക്കുകളോ കാണാനില്ല. വിവരമറിഞ്ഞയുടൻ ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം സ്ഥിരീകരിക്കാൻ സാധിക്കൂ.

Fashion ⏭️

Back to top button