NEWS

പുൽപ്പള്ളിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

വയനാട് പുൽപ്പള്ളിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ അറുപതുകാരൻ മരണപ്പെട്ടു. ചീയമ്പം 73 കുന്നത്ത് പറമ്പിൽ അഗസ്റ്റിൻ (തങ്കച്ചൻ) ആണ് അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടത്. ശനിയാഴ്ച സന്ധ്യയ്ക്ക് 6.30 ഓടെ ഏരിയപ്പള്ളി ഭാഗത്തായിരുന്നു സംഭവം നടന്നത്.

ബത്തേരിയിൽ നിന്നും പുൽപ്പള്ളി ലക്ഷ്യമാക്കി വരികയായിരുന്ന സ്വകാര്യ ബസ്, അഗസ്റ്റിൻ ഓടിച്ചിരുന്ന ബൈക്കുമായി നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഗസ്റ്റിൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണത്തിന് കീഴടങ്ങി. സെലിനാണ് അദ്ദേഹത്തിന്റെ ഭാര്യ. അമൽ, നവ്യ എന്നിവരാണ് മക്കൾ.

Fashion ⏭️

Back to top button