SPORTS

പ്ലേയിങ് ഇലവൻ തീരുമാനിക്കുന്നത് ടീം ഉടമകളോ? കാവ്യ മാരനെതിരെ വൻ വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് താരം


ലണ്ടൻ∙ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുരുതര ആരോപണവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ലിയാം ലിവിങ്സ്റ്റൻ. ടീം ഉടമകള്‍ക്ക് ഇഷ്ടമുള്ളവരെയാണ് പ്ലേയിങ് ഇലവനിൽ ഇറക്കുന്നതെന്നും, ടീം സിലക്ഷനിൽ അടക്കം ഉടമകൾ ഇടപെടുന്നുണ്ടെന്നുമാണ് ലിവിങ്സ്റ്റണിന്റെ നിലപാട്. താരലേലത്തിൽ 13 കോടി രൂപയ്ക്കു വിറ്റുപോയ ലിവിങ്സ്റ്റൻ ഹൈദരാബാദിനായി രണ്ടു മത്സരങ്ങൾ മാത്രമാണ് 2026 സീസണിൽ കളിച്ചിട്ടുള്ളത്. 1,14 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോറുകൾ. സൺറൈസേഴ്സ് മൂന്നു വിദേശതാരങ്ങളെ പ്ലേയിങ് ഇലവനിൽ തുടർച്ചയായി ഇറക്കിയപ്പോൾപോലും തനിക്കു പരിഗണന ലഭിച്ചില്ലെന്നാണ് ലിവിങ്സ്റ്റണിന്റെ പരാതി.‘‘ആർക്കെങ്കിലും പരുക്കേൽക്കാതെ അവർ എന്നെ കളിപ്പിക്കില്ലെന്ന് ഇതോടെ മനസ്സിലായി. അതൊരു വല്ലാത്ത അവസ്ഥയാണ്. മുഴുവനായും ടീം ഉടമകളുടെ തീരുമാനമാണോ അതെന്ന് എനിക്ക് അറിയില്ല. എന്നാൽ എന്താണു സംഭവിക്കുന്നതെന്ന് ഡാനിയൽ വെറ്റോറി ഇക്കാര്യം എന്നോടു പറഞ്ഞതാണ്.’’– ലിവിങ്സ്റ്റൻ വ്യക്തമാക്കി. എന്ത് കഴിവാണ് ഈ ഉടമകൾക്കുള്ളതെന്ന് ചർച്ചയിൽ പങ്കെടുത്ത ഡേവിഡ് ലോയ്ഡ് ചോദിച്ചപ്പോൾ, ഒരുപാട് പണം എന്നായിരുന്നു മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്ക് നൽകിയ മറുപടി. സൺറൈസേഴ്സിന്റെ എല്ലാ മത്സരങ്ങൾക്കും ടീം ഉടമ കാവ്യ മാരൻ സ്റ്റേഡിയത്തിലെത്താറുണ്ട്. ഗ്രൗണ്ടിലേക്ക് ഇറങ്ങാറില്ലെങ്കിലും ഗാലറിയിൽ ടീമിനെ പ്രോത്സാഹിപ്പിക്കുന്ന കാവ്യ മാരന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.


Source link

Back to top button