സുഭാഷ് മെഡിക്കൽ സർവീസസ് എം.ഡി; സമീർ കിഷൻ സംസ്ഥാന ജി.എസ്.ടി കമ്മിഷണർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് തലത്തിൽ വലിയ അഴിച്ചുപണി നടന്നു. സമീർ കിഷനെ ജി.എസ്.ടി കമ്മിഷണറായി നിയമിച്ചുകൊണ്ട് ഉത്തരവായി. കൃഷി വകുപ്പ് സെക്രട്ടറിയായി ഡോ. വീണ എൻ. മാധവനെ നിയോഗിച്ചു. തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായി പി.ബി. നൂഹിനെ നിയമിക്കുമ്പോൾ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി സുഭാഷ് ടി.വി. ചുമതലയേൽക്കും. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായി സീറാം സാംബശിവ റാവുവിനെ നിയമിച്ചു; അദ്ദേഹം എക്സൈസ് കമ്മിഷണറുടെ അധിക ചുമതലയിലും തുടരും. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ അധിക ചുമതല കൂടി ഗോകുൽ ജി.ആറിന് നൽകി. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മറ്റ് നിയമനങ്ങൾ താഴെ പറയുന്നവയാണ് (ബ്രാക്കറ്റിൽ പുതിയ തസ്തിക):
സുഹാസ്.എസ് (ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി), ഷാനവാസ്.എസ് (കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ – അധിക ചുമതല), അബ്ദുൾ നാസർ.ബി (സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി), ഹരിത.വി.കുമാർ (സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി), ജാഫർ മാലിക്ക് (സംസ്ഥാന ജി.എസ്.ടി കമ്മിഷണർ), കെ. ഗോപാലകൃഷ്ണൻ (ശാസ്ത്രസാങ്കേതിക, സാംസ്കാരികം, മ്യൂസിയം, മൃഗശാല, പുരാവസ്തു, ആർക്കൈവ്സ് വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറി), എം. അഞ്ജന (ദുരന്തനിവാരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി), ചന്ദ്രശേഖർ.എസ് (ഹാർബർ എൻജിനിയറിംഗ് വകുപ്പ് അഡി. സെക്രട്ടറി).
അഫ്സാന പർവീൺ (മിൽമ എം.ഡി), ദേവീദാസ്.എൻ (എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടർ), ആസിഫ്.കെ.യൂസഫ് (ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡി. സെക്രട്ടറി), അരുൺ.കെ. വിജയൻ (കില ഡയറക്ടർ ജനറൽ – അധിക ചുമതല), സ്നേഹിൽ കുമാർ സിംഗ് (വ്യവസായ വകുപ്പ് ഇൻവെസ്റ്റ്മെന്റ് കമ്മിഷണർ).
അനുകുമാരി (ടൂറിസം ഡയറക്ടർ), ഡി. ധർമലശ്രീ (റവന്യൂ, ദുരന്തനിവാരണ വകുപ്പ് ജോയിന്റ് സെക്രട്ടറി), രാഹുൽ കൃഷ്ണ ശർമ (ജി.എസ്.ടി സ്പെഷ്യൽ കമ്മിഷണർ), ഡോ. ബിനു ഫ്രാൻസിസ് (കോഓപ്പറേറ്റീവ് അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് എം.ഡി), ഡോ. ഹരികുമാർ.കെ (ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ – അധിക ചുമതല), മുഹമ്മദ് ഷഫീഖ് (പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് വകുപ്പ് ജോയിന്റ് സെക്രട്ടറി ആൻഡ് ഡയറക്ടർ), ഡോ. മിഥുൻ പ്രേംരാജ് (വ്യവസായവകുപ്പ് അഡി. ഇൻവെസ്റ്റ്മെന്റ് കമ്മിഷണർ).




