സഖി സത്യ അസ്ഥിക്കാരിയാകുന്നു

കേരളത്തിന്റെയും കർണാടകത്തിന്റെയും അതിർത്തിയോട് ചേർന്നുള്ള ഉൾവനങ്ങളിൽ വസിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ ജീവിതയാഥാർഥ്യങ്ങൾ പ്രമേയമാക്കി സൈനു ചാവക്കാടൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ‘അസ്ഥിക്കാരി’ ഈ മാസം ചിത്രീകരണം ആരംഭിക്കുന്നു.
സിനിമയിലെ കേന്ദ്ര കഥാപാത്രമായ ‘അസ്ഥിക്കാരി’യായി എത്തുന്നത് സഖി സത്യയാണ്. മലയാളത്തിലെ പ്രശസ്തരായ മറ്റ് താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. രഞ്ജിത്ത് പുന്നപ്രയാണ് ക്യാമറ ചലിപ്പിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് സോണി സായി സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം സായി ബാലനാണ്. ഗൗതം ശരത് എഡിറ്റിങ്ങും ഷെരീഫ് സി.കെ കലാസംവിധാനവും നിർവഹിക്കുന്നു. ഡ്രാഗൺ ജിറോഷ് ആണ് സംഘട്ടന സംവിധായകൻ.
സലോമി ജോണി നിർമ്മിക്കുന്ന ചിത്രം സലോമി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്. ചലച്ചിത്ര കഫേ, ഫസ്റ്റ്‌റിങ് മീഡിയ, വിനിത രമേശ് എന്നിവരാണ് സഹനിർമ്മാതാക്കൾ. വാർത്താ പ്രചാരണം: പി. ശിവപ്രസാദ്.




