NEWS
25 വർഷമായി പൂട്ടിക്കിടക്കുന്ന ‘കിർക്കുക്ക്’ പൈപ്പ്‍ലൈൻ തുറക്കും; ഇറാന്റെ മേൽ‘ക്കൈ’ കെട്ടാൻ ട്രംപിന്റെ വേറിട്ട തന്ത്രം, കൂട്ടിന് ഇറാഖും സിറിയയും

ലോക എണ്ണ വ്യാപാരത്തിൽ അതിനിർണായകമായ ഹോർമുസ് കടലിടുക്ക് നിരന്തരം സംഘർഷങ്ങൾക്ക് വേദിയാകുന്നതിനിടെ വൻ നീക്കവുമായി യുഎസ്. ഹോർമുസ് അടച്ച് ഇറാൻ നടത്തുന്ന വിലപേശലിന് തടയിടാനാണ് ശ്രമം. ഇതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിനെ തീരെ ഉപയോഗിക്കാതെ പശ്ചിമേഷ്യയിൽ നിന്ന് എണ്ണയെത്തിക്കാനുള്ള ‘ബദൽപ്പാത’ തുറക്കാനൊരുങ്ങുകയാണ് ട്രംപ് ഭരണകൂടം.ഇറാഖിലെ കിർക്കുക്കിൽ നിന്ന് സിറിയ വഴി മെഡിറ്ററേനിയൻ തീരത്തേക്ക് എണ്ണയെത്തിക്കുന്ന പഴയ കിർക്കുക്ക് – ബനിയാസ് പൈപ്പ് ലൈൻ പുനഃസ്ഥാപിക്കാനാണ് നീക്കം. പൈപ്പ് ലൈൻ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഏറെക്കാലമായി നടക്കുന്നുണ്ടെങ്കിലും ഹോർമുസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വേഗത്തിലായത്. കഴിഞ്ഞ ദിവസങ്ങളിൽ യുഎസ് എണ്ണക്കമ്പനിയായ ഷെവ്റോണിലെ ഉദ്യോഗസ്ഥർ ഇരുരാജ്യങ്ങളുമായും ചർച്ച നടത്തി. പൈപ്പ് ലൈനുമായി ബന്ധപ്പെട്ട സാധ്യത പഠനത്തിന് യുഎസ് കമ്പനികളുമായി ഇറാഖിലെ ബർസ ഓയിൽ കമ്പനിയും കരാറൊപ്പിട്ടിരുന്നു.
Fashion ⏭️


