NEWS

വീസ തട്ടിപ്പ്: ഇന്ത്യൻ പൗരന് യുഎസിൽ തടവും പിഴയും


വാഷിങ്ടൻ ∙ വീസ തട്ടിപ്പ് കേസിൽ ഇന്ത്യൻ പൗരൻ മിതുൽ പട്ടേലിനെ (40) യുഎസ് കോടതി ഒരു ദിവസത്തെ തടവിനും 1000 ഡോളർ പിഴയ്ക്കും ശിക്ഷിച്ചു. ഇയാളെ നാടുകടത്താനും ഉത്തരവിട്ടു.മാസച്യുസിറ്റ്സിലെ വൂസ്റ്ററിലായിരുന്നു മിതുലിന്റെ താമസം. വീസ തട്ടിപ്പിനു പുറമേ കുടിയേറ്റ അപേക്ഷകൾക്കായി വ്യാജ വിഡിയോകളും മിതുൽ ചിത്രീകരിച്ചിരുന്നു. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ രാംഭായ് പട്ടേൽ, സഹായി ബൽവീന്ദർ സിങ് എന്നിവരെ കഴിഞ്ഞ മേയിൽ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചിരുന്നു.


Fashion ⏭️

Back to top button