NEWS
വിജയ് സർക്കാരിനെ താഴെയിറക്കാൻ ശ്രമം, എതിർപ്പുകൾ അവഗണിച്ച് ധനബില്ലുമായി സതീശൻ – പ്രധാന വാർത്തകൾ

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം നടന്നതും അത് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം പൊളിച്ചടുക്കിയതുമാണ് ഇന്നത്തെ പ്രധാന വാർത്ത. കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ അടക്കമുള്ളവരുടെ എതിർപ്പിനെ മറികടന്ന് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ധനബില്‍ നിയമസഭയിൽ അവതരിപ്പിച്ചതും ഇന്നാണ്. കേന്ദ്രസര്‍ക്കാരിന്റെ എഫ്‌സിആര്‍എ നിയമ ഭേദഗതിക്കെതിരായ പ്രമേയവും നിയമസഭ പാസാക്കി. രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ സ്ലീപ്പർ ബസ് വലിയ ട്രെക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചത് രാജ്യത്തെ നടുക്കി. എൻസിപി ശരദ് പവാർ പക്ഷം കോൺഗ്രസിൽ ലയിക്കുമെന്ന സൂചന ശക്തമായതും ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതുമാണ് ദേശീയതലത്തിലെ പ്രധാന രാഷ്ട്രീയ വാർത്ത. 15 ടിവികെ എംഎൽഎമാരെ കൂട്ടുപിടിച്ച് തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം എതിരാളികൾ നടത്തിയതായി ആരോപണം. അധികാരത്തിൽ വന്ന് രണ്ട് മാസം തികയുമ്പോഴാണ് വിജയ് സർക്കാരിനെ താഴെയിറക്കാൻ തനിക്ക് കോടികളുടെ വാഗ്ദാനം ലഭിച്ചതായി ടിവികെ എംഎൽഎ പരാതിപ്പെട്ടത്. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്. ഇതിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവർക്ക് ഡിഎംകെ നേതാവുമായി ബന്ധമുള്ളതായും ആരോപണമുണ്ട്. രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ സ്ലീപ്പർ ബസ് വലിയ ട്രെക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഏഴു പേർ മരിച്ചു. 22 പേർക്കു പരുക്കേറ്റു. പുലർച്ചെ 2.30 ഓടെയാണ് സംഭവം. ബസ് ഋഷികേശിൽ നിന്നു മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോവുകയായിരുന്നു.
Source link


