NEWS
എസ്റ്റിമേറ്റ് തുകയേക്കാൾ കുറഞ്ഞ് കരാറെടുപ്പ്; 25 ലക്ഷത്തിന്റെ കരാർ 17 ലക്ഷത്തിന്; അതിവേഗം വിജയ് സർക്കാർ

ചെന്നൈ∙ സുതാര്യതയായിരിക്കും തന്റെ സർക്കാരിന്റെ ആണിക്കല്ലെന്നാണ് മേയ് 10ന് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സി.ജോസഫ് വിജയ് പ്രഖ്യാപിച്ചത്. തീരുമാനങ്ങളെടുക്കുന്നതു വേഗത്തിലാക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. ടിവികെ സർക്കാർ അധികാരത്തിലേറി ഒരു മാസം കഴിയുമ്പോഴേക്കും ഈ പ്രഖ്യാപനം ഏറ്റവും കൂടുതൽ പ്രതിഫലിച്ചിട്ടുള്ളത് പൊതുമരാമത്ത് വകുപ്പിലാണ്.നിർമാണ ജോലികൾക്കുള്ള ടെൻഡറുകൾ നേരത്തെതന്നെ തീരുമാനിച്ച് ചിലർക്കു മാത്രമായി ലഭിക്കുന്ന രീതി അവസാനിപ്പിച്ച് എല്ലാ പ്രവൃത്തികളും സുതാര്യമാക്കുന്നതായിരുന്നു വിജയിന്റെ ആദ്യ ഉത്തരവുകളിലൊന്ന്. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ടെൻഡറുകൾ മറിച്ചുവിൽക്കുന്നതും ടെൻഡറുകളിൽ കൃത്രിമം കാണിക്കുന്നതും ഒഴിവാക്കാനായിരുന്നു ഇത്.അമ്പട്ടൂർ സോണിലെ റോഡ് പുനരുദ്ധാരണത്തിന് 25 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ് തുകയായി കണക്കാക്കിയിരുന്നത്. ലേലത്തിൽ 9 കരാറുകാർ പങ്കെടുത്തു. ഏറ്റവും കുറഞ്ഞ തുകയ്ക്ക് പ്രവൃത്തിയേറ്റെടുക്കാമെന്നു പറഞ്ഞയാൾക്ക് കരാർ നൽകി. എസ്റ്റിമേറ്റ് തുകയേക്കാൾ 25.9 ശതമാനം കുറഞ്ഞ തുകയായിരുന്നു ക്വോട്ട് ചെയ്തത്. ഇതോടെ പദ്ധതിച്ചെലവ് 17 ലക്ഷം രൂപയായി ചുരുങ്ങി. കോർപറേഷന് ലാഭം 9 ലക്ഷം രൂപ.
Source link


