NEWS

‘യൂസർനെയിം യഥാർഥ ഉടമകൾക്ക് മാത്രം, സുരക്ഷ ഫീച്ചറുകൾ തട്ടിപ്പ് തടയും’; കേന്ദ്രത്തിന്റെ നോട്ടിസിന് മറുപടിയുമായി വാട്സാപ്പ്


ന്യൂഡൽഹി ∙ വാട്സാപ്പിൽ ഫോൺ നമ്പർ നൽകാതെ ചാറ്റ് ചെയ്യാൻ സഹായിക്കുന്ന പുതിയ യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം അയച്ച നോട്ടിസിനു മെറ്റാ ഗ്രൂപ്പ് മറുപടി നൽകി. യൂസർനെയിം യഥാർഥ ഉടമകൾക്ക് മാത്രമായിരിക്കുമെന്നാണ് മെറ്റ നൽകിയ മറുപടി. ദുരുപയോഗം തടയാൻ‌ നടപടിയെടുക്കുമെന്നും സുരക്ഷ ഫീച്ചറുകൾ തട്ടിപ്പ് തടയുമെന്നും മെറ്റ നൽകിയ മറുപടിയിൽ പറയുന്നു. മറുപടി സർക്കാർ വിശദമായി പരിശോധിച്ചു വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വാട്സാപ്പിന്റെ പുതിയ ഫീച്ചർ ഓൺലൈൻ തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ് ഭീഷണികൾ, വ്യാജ വ്യക്തിത്വം ചമയൽ എന്നിവ വർധിപ്പിക്കാൻ കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്ച നോട്ടിസ് അയച്ചത്. സർക്കാർ അനുമതി നൽകുന്നതുവരെ പുതിയ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കരുതെന്നും കർശന നിർദേശം നൽകിയിരുന്നു. ഇതിനെത്തുടർന്ന്, ചർച്ചകൾ പൂർത്തിയാകാതെ ഇന്ത്യയിൽ ഫീച്ചർ പുറത്തിറക്കില്ലെന്ന് വാട്സാപ്പ് സർക്കാരിന് ഉറപ്പുനൽകിയിട്ടുണ്ട്. 


Source link

Back to top button