NEWS

നാഗർകോവിൽ -കോട്ടയം എക്സ്പ്രസിന്റെ സമയക്രമം പുനഃക്രമീകരിക്കണം:ഫ്രണ്ട്സ് ഓൺ റെയിൽസ്

തിരുവനന്തപുരം: നാഗർകോവിലിൽ നിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെട്ട് രാത്രി 7.30ന് കോട്ടയത്ത് എത്തുന്ന എക്സ്പ്രസ് ട്രെയിനിന്റെ സമയക്രമം പുനഃക്രമീകരിക്കണമെന്ന് യാത്രിക സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു.

ഉച്ചയ്ക്ക് ഒരുമണിക്ക് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട് 2.30ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തും.2.35ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ വഴിയിൽ പിടിച്ചിടുന്നത് കാരണം മൂന്ന് മണിക്കൂറെടുത്ത് വൈകിട്ട് 5.25നാണ് കൊല്ലത്തെത്തുക.

കൊച്ചുവേളിയിൽ നിന്നുള്ള മൈസൂർ എക്സ്പ്രസ്,ഹിമസാഗർ എക്സ്പ്രസ് എന്നിവ നാഗർകോവിൽ-കോട്ടയം എക്സ്പ്രസിന് പിന്നിൽ ഇഴഞ്ഞുനീങ്ങേണ്ടിയും വരും.ഇതുമൂലം കൊല്ലത്തും,കായംകുളത്തും കോട്ടയത്തും എറണാകുളത്തുമെത്തിച്ചേരേണ്ട യാത്രക്കാർ ദുരിതത്തിലാകും.ഇത് പരിഹരിക്കാൻ നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ട സമയം 3.15ആക്കി പുനഃക്രമീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Read News ⏭️

Back to top button