NEWS

‘പ്രസിദ്ധിക്കുവേണ്ടിയാണെന്ന് എങ്ങനെ പറയും?’; ഡൽഹിയിലെ പൊലീസ് അതിക്രമം: ചോദ്യവുമായി കോടതി


ന്യൂഡൽഹി∙ പാർലമെന്റിലേക്ക് മാർച്ച് നടത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർക്കെതിരെ പൊലീസ് അമിതബലപ്രയോഗം നടത്തിയത് രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചെന്ന് ഡൽഹി ഹൈക്കോടതി. പൊലീസിന്റെ അതിക്രമം സംബന്ധിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തിൽ ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനും കോടതി നോട്ടിസ് അയച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള പ്രസക്തമായ തെളിവുകൾ സംരക്ഷിക്കാനും കോടതി നിർദേശിച്ചു.ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകരും ഡൽഹി പൊലീസിനും കേന്ദ്രത്തിനും വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്. രാജുവും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടെന്നും ആണിയടിച്ച ലാത്തികൾ പൊലീസ് ഉപയോഗിച്ചെന്നും ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു. ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ നെയിം പ്ലേറ്റുകൾ ഉണ്ടായിരുന്നില്ല. ആരോപണങ്ങൾ ശരിവയ്ക്കുന്ന 110 വിഡിയോകൾ തങ്ങളുടെ പക്കലുണ്ടെന്നും അഭിഭാഷകർ പറഞ്ഞു.


Fashion ⏭️

Back to top button