NEWS
എഫ്സിആർഎ; ‘ആശങ്ക വേണ്ട’: അമിത്ഷായെ കണ്ട് സിബിസിഐ

ന്യൂഡൽഹി ∙ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരായതിനാൽ, കേന്ദ്രം അവതരിപ്പിച്ച എഫ്സിആർഎ നിയമഭേദഗതി ബില്ലും പുതിയ ചട്ടങ്ങളും പിൻവലിക്കണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ആവശ്യപ്പെട്ടു. പുതിയ ബില്ലോ ചട്ടമോ തയാറാക്കുമ്പോൾ സിബിസിഐയുടെ ആശങ്കകൾ പരിഹരിക്കുന്ന തരത്തിലായിരിക്കണമെന്നും അഭ്യർഥിച്ചു.സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ് കർദിനാൾ ആന്തണി പൂല, സിബിസിഐ) സെക്രട്ടറി ജനറൽ ആർച്ച് ബിഷപ് അനിൽ കൂട്ടോ, കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ആന്റോസ് ആന്റണി, സിബിസിഐ അഡ്വൈസർ പി.ജൊനാഥൻ തുടങ്ങിയവരാണ് അമിത് ഷായെ കണ്ടത്. 2010 ൽ യുപിഎ സർക്കാരാണ് ഇന്നു കാണുന്ന രീതിയിലുള്ള എഫ്സിആർഎ നിയമം കൊണ്ടുവന്നത്. അതിനെ നേർപ്പിച്ച് അപകടമില്ലാതാക്കുകയാണ് എൻഡിഎ സർക്കാർ ചെയ്തതെന്ന് ഷാ അവകാശപ്പെട്ടതായി സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.മാത്യു കോയിക്കൽ പറഞ്ഞു. അക്കാലത്ത് നിയമത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും ഫാ.മാത്യു പറഞ്ഞു.
Source link


