NEWS
യൂണിലീവർ ആഗോള തലപ്പത്ത് പാലക്കാട് വേരുകളുള്ള മേഘ്ന മേനോൻ

പാലക്കാടുമായി വേരുകളുള്ള മേഘ്ന മേനോൻ ബഹുരാഷ്ട്ര ഭീമനായ യൂണിലീവറിന്റെ ഇന്ത്യൻ വിഭാഗത്തിൽ പീപ്പിൾ എക്സ്പീരിയൻസ് മേധാവിയായി നിയമിതയായി. മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മേഘ്ന, ഇനി കമ്പനിയിലെ ജീവനക്കാരുടെ നിയമനം, പരിശീലനം തുടങ്ങിയ നിർണായക ചുമതലകൾ കൈകാര്യം ചെയ്യും. പാലക്കാട് കോട്ടമൈതാനം കൊരട്ടിയിൽ കുടുംബാംഗമാണ് ഇവർ.
ഇൻഫോസിസ് ബിപിഒയിൽ വൈസ് പ്രസിഡന്റ് പദവിയിൽനിന്നു വിരമിച്ച കോഴിക്കോട് സ്വദേശി വിജയ് മേനോന്റെയും, കോളേജ് അധ്യാപികയായി സേവനമനുഷ്ഠിച്ച പാലക്കാട് സ്വദേശിനി അനിത മേനോന്റെയും മകളാണ് മേഘ്ന. ടാറ്റ സ്റ്റാർ ബസാർ മാർക്കറ്റിംഗ് വിഭാഗം തലവൻ ഭരത് വൈദ്യനാഥനാണ് മേഘ്ന മേനോന്റെ ഭർത്താവ്.




